പാറശാലയിൽ മധ്യവയസ്സ്കന് നേരെ ആക്രമണം; നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കി എന്നാരോപണം

പാറശാലയിൽ മധ്യവയസ്സ്ക്കകന് നേരെ ആക്രമണം. പിരിവു നൽകാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. മധ്യവയസ്സ്ക്കകൻറെ നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കി എന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. സി പി എം ബ്രാഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായത്. പിരിവ് ചോദിച്ച 100 രൂപ നൽകാത്തതിനായിരുന്നു ആക്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പുതുവർഷ രാത്രിയിൽ ആഘോഷങ്ങൾക്ക് ഇടയിൽ പാറശ്ശാല സ്വദേശി സെൻതിലിനെ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. ഓട്ടോറിക്ഷ കയറ്റി ഇറക്കിയതിനെ തുടര്‍ന്ന് സെന്തിലിന്റെ തുടയെല്ലുകളും വാരിയെല്ലും പൊട്ടിയെന്ന് ബന്ധുക്കൾ പറയുന്നു.
https://www.facebook.com/Malayalivartha
























