Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊല്ലത്ത് ചൂടേറിയ കശുവണ്ടിപ്പോര് കടുക്കുന്നു... വകുപ്പ് ഭരിക്കുന്ന സി.പി.എമ്മും ഫാക്ടറി തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കുന്ന സി.പി.ഐയും തമ്മിലാണ് അടി, ഇതിനിടയില്‍പ്പെട്ട് പാവം കശുവണ്ടി വികസനവകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പെട്ടു.

02 JANUARY 2020 04:28 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് ചൂടേറിയ കശുവണ്ടിപ്പോര് കടുക്കുന്നു... വകുപ്പ് ഭരിക്കുന്ന സി.പി.എമ്മും ഫാക്ടറി തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കുന്ന സി.പി.ഐയും തമ്മിലാണ് അടി. ഇതിനിടയില്‍പ്പെട്ട് പാവം കശുവണ്ടി വികസനവകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പെട്ടു. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അവസാനം സി.പി.ഐക്കെതിരെ മന്ത്രി അരയും തലയും മുറിക്കി ഇറങ്ങിയതോടെ അവരുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി മന്ത്രി വകുപ്പ് ഒഴിഞ്ഞ് പുറത്ത് പോകണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി തന്നെ മന്ത്രിയുടെ രാജിക്ക് മുറവിളി കൂട്ടുന്നതോടെ എല്‍.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷമായേക്കും. യാതൊരുതരത്തിലുമുള്ള വീട്ടുവീഴ്ച സി.പി.ഐയുമായി വേണ്ടെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയും കൊല്ലം ജില്ലാകമ്മിറ്റിയും തീരുമാനിച്ചിരിക്കുന്നത്.

ഗ്രേഡിങ് തൊഴിലാളികളുടെ ജോലിഭാരം കശുവണ്ടി വികസന കോര്‍പറേഷന്‍ വര്‍ധിപ്പിച്ചതോടെയാണ് സമരവുമായി എ.ഐ.ടി.യു.സി രംഗത്തെത്തിയത്. എ.ഐ.ടി.യു.സി നേതൃത്വം കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സിലും ഇതിന് പിന്തുണനല്‍കി. അവരുടെ പ്രതിനിധിയും കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. പക്ഷെ, യൂണിയനുമായി ആലോചിക്കാതെ ഏകപക്ഷീയമായി
പരിഷ്‌കരണം നടപ്പാക്കുകയായിരുന്നെന്ന് സി.ഐ.ടി.യു ചൂണ്ടികാട്ടുന്നു. സമരം നടത്തുന്ന എ.ഐ.ടി.യു.സിയെയും നേതാക്കളെയും മന്ത്രി അപമാനിച്ചത് പൊറുക്കാനാവില്ലെന്നും മാപ്പ് പറയണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ നേതൃത്വം ഇടപ്പെട്ട് മന്തന്ത്രിയെ വിലക്കണമെന്നും യൂണിയന്റെയും തൊഴിലാളികളുടെയും വോട്ട് വാങ്ങിയാണ് മന്ത്രി വിജയിച്ചതെന്ന് ഓര്‍ക്കണമെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ പരിഷ്‌ക്കരണവുമായി മന്ത്രിയും ബോര്‍ഡിലെ സി.പി.എം പ്രതിനിധികളും എത്തിയിരുന്നു. എ.ഐ.ടി.യു.സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ അന്ന് കശുവണ്ടി വികസമ കോര്‍പ്പറേഷന്‍ നിലപാടില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ അടുത്തിടെ അതേ കാര്യം പെട്ടെന്ന് നടപ്പാക്കിയതാണ് സി.പി.ഐയേയും എ.ഐ.ടി.യു.സിയേയും ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ യൂണിയന്‍ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ എ.ഐ.ടി.യു.സി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത് സി.പി.എമ്മും അവരുടെ യൂണിയനായ സി.ഐ.ടി.യു.വിനും വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ പരിഷ്‌ക്കരണം നടപ്പാക്കിയതെന്നും സി.പി.ഐ ആരോപിക്കുന്നു.

എ.ഐ.ടി.യു.സി മുമ്പ് സമരങ്ങള്‍ നടത്തിയതിന്റെ ഭാഗമായി ചില കശുവണ്ടി ഫാക്ടറികള്‍ പൂട്ടിയിരുന്നു. അതിനാല്‍ ഫാക്ടറി പൂട്ടിക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്കൊപ്പം മറ്റുള്ളവരും ചേര്‍ന്ന് വീണ്ടും പൂട്ടിക്കലിന് അവസരം ഒരുക്കരുതെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വകുപ്പ് ഒഴിഞ്ഞ് പോകണമെന്നാണ് ഇപ്പോള്‍ എ.ഐ.ടി.യു.സിയുടെ ആവശ്യം നാളെയത് രാജിയായി മാറിയില്‍ ജില്ലയിലെ എല്‍.ഡി.എഫില്‍ വലിയ പ്രതിസന്ധിയുണ്ടാകും. കാരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. സി.പി.ഐയ്ക്ക് ഏറെ സ്വാധീനമുള്ള മേഖലകള്‍ കൊല്ലത്തുണ്ട്. അതിനാല്‍ പ്രശ്‌നം എത്രയും വേഗം പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് മറ്റ് ചില ഘടകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends