വെള്ളാപ്പള്ളി നടേശന്‍ സാമുദായിക നേതാവാണെങ്കിലും നല്ലൊരു രാഷ്ട്രീയ ചാണക്യന്‍ കൂടിയാണ്, തനിക്ക് മുകളില്‍ വളരാന്‍ ആരേയും അനുവദിക്കില്ല. അങ്ങനെയൊരു ചരിത്രം കുറേയഥികം വര്‍ഷങ്ങളായി എസ്.എന്‍.ഡി.പിയില്‍ ഉണ്ടായിട്ടില്ല

വെള്ളാപ്പള്ളി നടേശന്‍ സാമുദായിക നേതാവാണെങ്കിലും നല്ലൊരു രാഷ്ട്രീയ ചാണക്യന്‍ കൂടിയാണ്. തനിക്ക് മുകളില്‍ വളരാന്‍ ആരേയും അനുവദിക്കില്ല. അങ്ങനെയൊരു ചരിത്രം കുറേയഥികം വര്‍ഷങ്ങളായി എസ്.എന്‍.ഡി.പിയില്‍ ഉണ്ടായിട്ടില്ല. ഉറ്റതോഴനായിരുന്ന വിദ്യാസാഗറിന്റെ അവസ്ഥ പരിശോധിച്ചാല്‍ അത് വ്യക്തമാകും. അപ്പോള്‍ പിന്നെ ഇന്നലത്തെ മഴയത്ത് കുരുത്ത സുഭാഷ് വാസുവിന്റെ കാര്യം പറയണോ? ബി.ഡി.ജെ.എസിന്റെ തലപ്പത്തേക്ക് സുഭാഷ് വാസുവിനെ എത്തിച്ചത്തില്‍ പ്രധാനി വെള്ളാപ്പള്ളി തന്നെയാണ്. എന്നാല്‍ വേലി തന്നെ വിളവ് തിന്നാല്‍ തുടങ്ങിയപ്പോള്‍ വെള്ളാപ്പള്ളി വിത്തെടുത്ത് കുത്തി. അതിന്റെ ആദ്യ പടിയായി മാവേലിക്കര എസ്.എന്‍.ഡി.പി യോഗം താലൂക്ക് കമ്മിറ്റി പിരിച്ചുവിടുകയാണ് ചെയ്തത്.
വെള്ളാപ്പള്ളിയുടെ ആസൂത്രണമായ തീരുമാനത്തിലൂടെയാണ് ബി.ഡി.ജെ.എസ് ഉണ്ടായതെങ്കിലും പിന്നീട് വെള്ളാപ്പള്ളി പാര്‍ട്ടിയില്‍ നിന്ന് പിന്‍മാറി. അദ്ദേഹം അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ക്ക് ചരടുവലിച്ചു. സി.പി.എമ്മിനേയും ബി.ജെ.പിയേയും പിണക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. ബി.ഡി.ജെ.എസ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിക്കൊപ്പം നിന്നു. പല കാര്യങ്ങളിലുമുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് അകന്നു. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകാതിരുന്നതും പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തതും അതിന്റെ ഭാഗമായായിരുന്നു. എന്നാല്‍ ഗ്രൂപ്പിസം ബി.ഡി.ജെ.എസില്‍ തന്നെ വിഷയമായതോടെ സംസ്ഥാന സെക്രട്ടറി സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരിക്കുകയാണ്. 2018നാണ് സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയത്.
അങ്ങനെ വെള്ളാപ്പളി നടേശന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. എസ്എന്‍ഡിപി യോഗത്തിലും ബിഡിജെഎസിലും സുഭാഷ് വാസുവിനെ ഒതുക്കാന്‍ വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ മകനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും നീക്കം നടത്തിവരുകയായിരുന്നു. അതിന്റെ ഭാഗമായാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇക്കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന്‍ പിരിച്ചു വിട്ടത്. അതിന് നടത്തിയ നീക്കം ഏറെ രസകരമാണ്. യൂണിയന്റെ രേഖകള്‍ അധ്യക്ഷനായ സുഭാഷ് വാസു മോഷ്ടിച്ചുവെന്നാരോപിച്ച് താലൂക്ക് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കി. സംസ്ഥാന സര്‍ക്കാരില്‍ ഏറെ പിടിപാടുള്ള വെള്ളാപ്പള്ളി നടേശന് പിന്നെ കാര്യങ്ങള്‍ എളുപ്പമായി.
യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കമുള്ള കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കുന്നില്ലെന്ന് സുഭാഷ് വാസു ചൂണ്ടിക്കാണിച്ചതോടെയാണ് വെള്ളാപ്പള്ളി അദ്ദേഹത്തെ പുകച്ച്പുറത്ത് ചാടിക്കാന്‍ തീരുമാനിച്ചത്. അതേസമയം സുഭാഷ് വാസുവും കൂടെയുള്ളവരും ചേര്‍ന്ന് ബി.ജെ.പിയുടെ ആശീര്‍വാദത്തോടെ എസ്എന്‍ഡിപി യോഗത്തില്‍ വിമത നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതില്‍ മുന്‍ ഡിജിപി സെന്‍ കുമാറും ഉണ്ടെന്ന് കേട്ടിരുന്നു. ബി.ജെ.പി കേന്ദ്രനീക്കത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും അറിയുന്നു. അതിനാല്‍ ഇനിയെന്താകും ബി.ഡി.ജെ.എസിന്റെ ഭാവിയെന്ന് പ്രവചിക്കാനാകില്ല.
https://www.facebook.com/Malayalivartha
























