ജന്മിത്വ വ്യവസ്ഥയുടെ വേരറുക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തിന് കഴിഞ്ഞെന്ന് പി.കെ.മേദിനി

കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിപിഐ ജില്ലാ ആസ്ഥാനമായ ടി.വി സ്മാരകത്തില്‍ വിപ്ലവ ഗായിക പി.കെ. മേദിനി പതാക ഉയര്‍ത്തി.
ഭൂപരിഷ്‌കരണ നിയമത്തിലൂടെ കേരളത്തിലെ ജന്മിത്വ വ്യവസ്ഥയുടെ വേരറുക്കാന്‍ കഴിഞ്ഞെന്ന്, തുടര്‍ന്ന് സംസാരിക്കവേ അവര്‍ അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലുണ്ടായ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പുരോഗതിക്കു കാരണം ഭൂപരിഷ്‌കരണ നിയമമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷനായിരുന്നു.
https://www.facebook.com/Malayalivartha
























