രാജ്യത്ത് ദ്രുവീകരണം ഉണ്ടാക്കാനാണ് പൗരത്വ ബില്ലിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്; ആരോപണവുമായി രഞ്ജി പണിക്കർ

പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരണവുമായി രഞ്ജി പണിക്കർ. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കലല്ല ബിജെപിയുടെ ലക്ഷ്യമെന്നും മറിച്ച് അതിലൂടെയുണ്ടാകാവുന്ന ഹിന്ദു-മുസ്ലിം ധ്രുവീകരണമാണെന്നും ആണ് തിരകഥാകൃത്തും നടനുമായ രഞ്ജി പണിക്കർ വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അതിര്‍ത്തിയിലെ സൈനികവ്യൂഹങ്ങളുടെ എണ്ണം കൂട്ടി അഖണ്ഡത നിലനിര്‍ത്താനാവില്ല.പൗരത്വ ഭേദഗതി നിയമം ആത്യന്തികമായി നടപ്പിലാകുമെന്ന് ഒരാളും പ്രതീക്ഷിക്കേണ്ടതില്ല. ഈ ബില്ല് നടപ്പിലാക്കലല്ല മോദിയുടെയും ബിജെപിയെയും ലക്ഷ്യം. ഈ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത് മോദി ഇതിനകം സാധിച്ചുകഴിഞ്ഞു. കൃത്യമായ ധ്രുവീകരണം ഈ രാജ്യത്ത് ഉണ്ടാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ രാജ്യത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ട് ചേരികളിലായി അണിനിരത്തുക, പരസ്പരം ആയുധമെടുക്കുവാന്‍ പ്രേരിപ്പിക്കുക എന്ന നിഗൂഢമായ ലക്ഷ്യത്തിനപ്പുറം ഈ നിയമത്തില്‍ എന്തെങ്കിലുമുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നില്ല. അതാണ് സാധിച്ചെടുക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെയാണ് ചെറുക്കേണ്ടതും. രഞ്ജി പണിക്കർ പ്രസംഗത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























