യുവാവിന്റെ ആത്മഹത്യ; അയല്‍വാസികളടക്കം 4 പേർക്ക് കോടതി തടവ് ശിക്ഷ വിധിച്ചു

വയനാട്ടിലെ യുവാവിന്റെ ആത്മഹത്യക്ക് കാരണക്കാരായ 4 പേർക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. മീനങ്ങാടി യൂക്കാലി കവലയിലെ ളാപ്പിള്ളിയില്‍ ബിജുമോന്‍ (42) ആത്മഹത്യചെയ്ത കേസിലാണ് അയല്‍വാസികളടക്കമുള്ളവരെ കോടതി ശിക്ഷിച്ചത്. അരയഞ്ചേരി കാലായില്‍ വീട്ടിലെ സഹോദരന്മാരായ രാജു (57), സണ്ണി (53), ബെന്നി (49), ഇവരുടെ സുഹൃത്ത് വാളവയല്‍ തുരുത്തിയില്‍ തങ്കച്ചന്‍ (51) എന്നിവരാണ് ആത്മഹത്യാ കേസിലെ പ്രതികൾ.
ഒന്നാംപ്രതിയായ രാജുവിന് ഒരുവര്‍ഷ തടവും മറ്റുള്ളവര്‍ക്ക് രണ്ടുമാസം വീതം തടവും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ്കുമാര്‍ വിധിച്ചു. 2016 ഏപ്രില്‍ 20നു ബിജുമോനെ മാനന്തവാടിയിലെ സ്വകാര്യലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെതുകയായിരുന്നു.പ്രതികളുടെ മര്‍ദനമേറ്റതായും ഇതിലുള്ള വിഷമത്താലാണ് അത്മഹത്യചെയ്തതെന്നും മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്ത കുറിപ്പിൽ ബിജുമോൻ എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധമുയരുകയും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ചേർന്ന് കർമ്മസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























