മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍

കെ. മുരളീധരനു സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഗവര്‍ണറെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന കെ. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഞങ്ങള്‍ മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല, പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണിയെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് എതിരായിരുന്നു മുരളീധരന്‍ രംഗത്തെത്തിയത്. രാജിവച്ചില്ലെങ്കില്‍ ഗവര്‍ണറെ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപി ഏജന്റ് മാത്രമാണെന്നും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























