ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്... പുതുവര്‍ഷ ദിനത്തില്‍ അയ്യനെ കാണാനെത്തിയത് ലക്ഷം അയ്യപ്പഭക്തര്‍; ഒരുലക്ഷം ഭക്തരെത്തിയെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പുതുവര്‍ഷ ദിനത്തില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തരെന്ന് ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍.
പമ്ബയിലെ മെറ്റല്‍ ഡിറ്റക്ടറില്‍കൂടി മാത്രം 70,000 ഭക്തര്‍ കടന്നുപോയി. ഇരുമുടിക്കെട്ടില്ലാതെ 18ാം പടി ചവിട്ടാതെ ദര്‍ശനത്തിനെത്തിയവരുടെയും പുല്ലുമേടുവഴി ദര്‍ശനത്തിനെത്തിയവരുടെയും കണക്കുകള്‍ കൂടി കൂട്ടിയാല്‍ ജനുവരി ഒന്നിന് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഒരുലക്ഷത്തിന് മുകളില്‍ പോകും.
സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തില്‍ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരുന്നു. അതേസമയം മകരവിളക്കിനോടനുബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























