എല്ലാം വളരെപ്പെട്ടെന്ന്... ബിജെപിയെ പിണക്കി സിപിഎമ്മിനോട് ചേക്കാറാന്‍ നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും എട്ടിന്റെ പണിയുമായി അമിത്ഷാ; സുഭാഷ് വാസുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിഡിജെഎസിനെ പിളര്‍ത്താന്‍ രാഷ്ട്രീയ നീക്കം സജീവം; കൂടുതല്‍ കളിച്ചാല്‍ കേന്ദ്രം അന്വേഷിക്കുകയും ചെയ്യും

എന്‍ഡിഎയുടെ തണലില്‍ ബിഡിജെഎസ് കെട്ടിപ്പെടുത്ത എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും തരം കിട്ടുന്ന പോലെ സിപിഎമ്മിന്റെ കൂടെ ചാഞ്ഞതിന് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ബിഡിജെഎസ്, എസ്എന്‍ഡിപി നേതൃത്വങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സുഭാഷ് വാസു രംഗത്തെത്തിയതിന് പിന്നാലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കരുനീക്കങ്ങള്‍ സജീവമാണ്. ബിഡിജെഎസിനെ പിളര്‍ത്തുകയാണ് സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ ലക്ഷ്യം. ഇതിന് അമിത്ഷായുടെ അനുമതി ഉണ്ടെന്നാണ് സൂചന. അതിനിടെ, പിളര്‍പ്പ് ഒഴിവാക്കാന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ കൂടുതല്‍ വിശ്വസ്തരെ ഉള്‍പ്പെടുത്തുകയാണ് തുഷാര്‍ വെള്ളാപ്പള്ളി.
എന്‍ഡിഎയിലെ ഘടക കക്ഷിയായി നില്‍ക്കുമ്പോഴും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതിയുമായി പലവട്ടം കേന്ദ്ര നേതൃത്വത്തെ തുഷാര്‍ വെള്ളാപ്പള്ളി സമീപിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ല. അവഗണന സഹിച്ച് എന്‍ഡിഎയില്‍ നില്‍ക്കേണ്ടെന്ന നിലപാടാണ് ബിഡിജെഎസിലെ മിക്ക നേതാക്കള്‍ക്കും. ഇവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വാങ്ങി നല്‍കാമെന്നാണ് സുഭാഷ് വാസുവിന്റെ വാഗ്ദാനം. ബിഡിജെഎസിനെ പിളര്‍ത്തുകയാണ് ലക്ഷ്യം.
തുഷാറിനോടും വെള്ളാപ്പള്ളി നടേശനോടും എതിര്‍പ്പുള്ള, സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും മുന്‍ ഡിജിപി ടി.പി. സെന്‍കുമാറുമാണ് സുഭാഷ് വാസുവിന് പിന്നില്‍. എസ്എന്‍ഡിപിയിലും ബിഡിജെഎസിലും ഭിന്നതയുണ്ടാക്കി സുമാദായ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് ബിജെപി തന്ത്രം. എന്നാല്‍ വിമത നീക്കങ്ങള്‍ക്ക് തടയാന്‍ പഴുതടച്ച നീക്കമാണ് തുഷാര്‍ നടത്തുന്നത്.
വിശ്വസ്തനായ സിനില്‍ മുണ്ടപ്പള്ളിയെ സംസ്ഥാന വൈസ് പ്രസിഡന്റായും വയനാട് ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍മാരായ പച്ചയില്‍ സന്ദീപ്, അനിരുദ്ധ് കാര്‍ത്തികേയന്‍ എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു. സുഭാഷ് വാസുവിന്റെ ആരോപണങ്ങള്‍ക്ക് തല്‍കാലം മറുപടി നല്‍കേണ്ടന്നാണ് വെളളാപ്പള്ളിയുടെയും തുഷാറിന്റെയും തീരുമാനം. എന്നാല്‍ മൈക്രോഫിനാന്‍സ് കേസിലടക്കം സുഭാഷ് വാസുവിനെതിരായ കുരുക്ക് മുറുക്കാനുള്ള തന്ത്രങ്ങളും അണിറയില്‍ ഒരുങ്ങുന്നുണ്ട്.
വെളളാപ്പളളി നടേശനും മകന്‍ തുഷാര്‍ വെളളാപ്പളളിക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ഇന്നലെ രംഗത്തെത്തിയത്. വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ സിപിഎമ്മിന് മറിച്ച് എന്‍.ഡി.എയെ വഞ്ചിച്ചു.
തുഷാര്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നത് നിയമവിരുദ്ധസ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ്. തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും നാമനിര്‍ദേശപത്രികയില്‍ കാണിച്ചിരിക്കുന്നത് 1.80 കോടിമാത്രമാണ്. വെള്ളാപ്പള്ളി കുടുംബം ഈഴവസമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ്. എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളി കുടുംബത്തെ പിഴുതെറിയുമെന്നും സുഭാഷ് വാസു ആലപ്പുഴയില്‍ പറഞ്ഞു
വെള്ളാപ്പള്ളി കുടുംബാംഗങ്ങള്‍ക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തുമെന്ന് സുഭാഷ് വാസു. വെള്ളാപ്പള്ളിയുടെ അഴിമതികള്‍ 16ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ വെളിപ്പെടുത്തും. വെള്ളാപ്പള്ളി കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാതാക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. ഇത്രയും ആരോപണം ഉന്നയിക്കുന്ന സ്ഥിതിക്ക് വെള്ളാപ്പള്ളിമാര്‍ക്ക് കേന്ദ്രത്തെ പിണക്കാനും താത്പര്യമില്ല. സാമ്പത്തിക പ്രശ്‌നത്തിലായാലും കൊലപാതകത്തിലായാലും വെറുതേയൊരു കേന്ദ്ര അന്വേഷണം വന്നാലും അതിന്റെ ഫലം ദൂര വ്യാപകമായിരിക്കും.
"
https://www.facebook.com/Malayalivartha























