Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ദിലീപിന് തിരിച്ചടി; കൊച്ചിയിൽ ന​ടി​യെ ആ​ക്ര​മി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി; ​പത്താം പ്ര​തി വി​ഷ്ണു​വി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യും കോ​ട​തി ത​ള്ളി​

04 JANUARY 2020 11:57 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ ന​ടി​യെ ആ​ക്ര​മി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി. പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണു ന​ട​പ​ടി. പ​ത്താം പ്ര​തി വി​ഷ്ണു​വി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യും കോ​ട​തി ത​ള്ളി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് ജ​ഡ്ജി നി​രീ​ക്ഷി​ച്ചു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടു. തന്നെ ബന്ധപ്പെടുത്തുന്ന യാതൊരു കാര്യവും ദൃശ്യങ്ങളിലില്ലെന്ന ആത്മവിശ്വസത്തിലാണ് ദിലീപ്. ഇതേ തുടര്‍ന്നാണ് കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ തീരുമാനിച്ചത്. ദിലീപിനെതിരെ, നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിന്റെ ഗൂഢാലോചന, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്കി നിൽക്കവേയാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് വിചാരണക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചത്. വിചാരണക്കാവശ്യമായ ശക്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം നേരത്തെ പൂർത്തിയായിരുന്നു. ഇരയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് ദിലീപ് വിടുതൽ ഹർജി നൽകിയത്. അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വാദം കേട്ടത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഹർജിയിലെ വിവരങ്ങൾ പുറത്ത് വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.

അതേസമയം ദൃശ്യങ്ങള്‍ കോടതിക്ക് നല്‍കിയത് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ്. അതിലും ദുരൂഹതയുണ്ടെന്നാണ് ദിലീപിന്റെ ആക്ഷേപം. പ്രതിയുടെ അഭിഭാഷകന്‍ തന്നെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഹാജരാക്കിയെങ്കിലും അത് ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നല്‍കിയില്ല. അത് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞതുമില്ല. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് നാടകീയമായി പിടികൂടിയത്. അത് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. രണ്ടാംതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 84 ദിവസം ആലുവ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. നാല് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. അഞ്ചാം തവണയാണ് ജാമ്യം കിട്ടിയത്. കോടതി അനുമതിയില്ലാതെ വിദേശത്ത് പോകാന്‍ പോലും ദിലീപിന് കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (6 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends