ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതു പേര്‍ക്ക് പരിക്ക്
ദേശീയപാതയിലെ മരുതുംമൂട്ടില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരുക്കേറ്റു . ചെന്നൈ സ്വദേശി കണ്ണന് (47) പരുക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . അപകടത്തില്‍ നിസ്സാരപരുക്കേറ്റ മറ്റ് എട്ടുപേരെ പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.വെള്ളിയാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം നടന്നത്.
ചെന്നൈയില്‍നിന്ന് ശബരിമലയ്ക്ക് പോകുകയായിരുന്നു വാനിലുണ്ടായിരുന്നവര്‍. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ റോഡില്‍നിന്ന് പത്തടി താഴ്ചയിലെ റബ്ബര്‍ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha