പിണറായി ഗവർണർക്ക് മുന്നിൽ നല്ലപിള്ള ; സഭയ്ക്കെതിരെ വിമർശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല; ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലയെന്നും ഗവര്‍ണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച കേരളാ ഗവർണർ ആരിഫ് മുഹമ്മദിനെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ അതിരുകടക്കുന്നുവെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സാധാരണ രാഷ്ട്രീയക്കാരനെ പോലെ ഗവർണർ പ്രവർത്തിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗവർണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ഗവർണർക്ക് മുന്നിൽ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി നിൽക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണം. ഗവർണറെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുള്ള അധികാരത്തിനുമേൽ ആർക്കും ഇടപെടാൻ അവകാശമില്ല. സഭയ്ക്കെതിരെ വിമർശനം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ വികാരം ആണ് നിയമസഭാ പ്രകടിപ്പിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജില്ലാ അടിസ്ഥാനത്തിൽ യുഡിഎഫ് ജനുവരി 30 മനുഷ്യ ഭൂപടം തീര്‍ക്കും. വിപുലമായ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്ബതാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കവെ സി.അച്യുതമേനോന്‍ സര്‍ക്കാരിനെ മുഖ്യമന്ത്രി തമസ്‌കരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. അത് ചരിത്രത്തോടുളള വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ട ചെന്നിത്തല, ചരിത്ര യാഥാര്‍ഥ്യങ്ങളെ മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും ഓര്‍മിപ്പിച്ചു.
ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നുമായിരുന്നു ഗവർണറുടെ പ്രസ്താവന. നിയമസഭയുടെ നടപടിയിൽ താൻ ഇടപെട്ടിട്ടില്ല. നിയമസഭാ പ്രവർത്തിക്കുന്നത് ജനങ്ങളുടെ പണം ഉപയോഗിച്ചാണ്. അനാവശ്യമായി പണം വിനിയോഗിക്കാൻ അനുവദിക്കില്ല. പലരും തന്നെ പുറത്തിറക്കില്ലെന്ന് വെല്ലുവിളിച്ചു. എന്നാൽ താൻ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആർക്കും വിമർശിക്കാമെന്നുമായിരുന്നു ഗവർണറുടെ പ്രസ്താവന.
പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ സിപിഎമ്മും കെ മുരളീധരനും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചത്. ഗവർണർ രാജിവെച്ച് പോയില്ലെങ്കിൽ സംസ്ഥാനത്ത് ഇറങ്ങിനടക്കാൻ അനുവദിക്കില്ലെന്നായിരുന്നു കെ മുരളീധരൻ കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha























