ബീഡി വാങ്ങി നല്‍കാത്ത പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…
ജയിലിൽ ഇപ്പോൾ പരമ സുഖമാണെന്നാണ് എല്ലാവരും പറയുന്നത്. സംഗതി ശരിയാണ്. ശാപ്പാട് കുശാൽ തന്നെ. പക്ഷെ നല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇടക്കൊന്നു പുകവലിക്കണമെന്നു തോന്നിയാൽ കുറ്റം പറയാനാകുമോ?അതാണ് കോട്ടയത്തു സംഭവിച്ചത് ... ബീഡി നൽകാത്തതിന് പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു
കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് മണിയന്റെ കൈയ്യാണ് പ്രതിയായ മോനുരാജ് തല്ലിയൊടിച്ചത്. ഇയാളെ ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തി. എറണാകുളത്തുള്ള കോടതിയിൽ നിന്നും കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന വഴി ജയിലിനുള്ളിൽ വെച്ചായിരുന്നു മർദ്ദനം . പരിക്കേറ്റ മനോജിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha