ബസില്‍ പോക്കറ്റടിച്ച വിരുതന് പോലീസ് പിടിയിലായി
തോട്ടടയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ബസില്‍ ഇന്നലെ വൈകുന്നേരം പോക്കറ്റടിച്ച വിരുതനെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് പോലീസില്‍ ഏല്പിച്ചു. നിരവധി കളവ് കേസില്‍ പ്രതിയായ വയനാട് പുല്‍പ്പള്ളിയിലെ ബി.എസ്. ബിനോയി (44) യെയാണ് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.
ബസില്‍ കയറിയ മട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ മജീദിന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത്. സീറ്റില്‍ അബ്ദുള്‍ മജീദിന്റെ തൊട്ടടുത്തിരുന്ന ബിനോയ് പോക്കറ്റില്‍ നിന്ന് പണമടങ്ങിയ പേഴ്സ് അടിച്ചുമാറ്റുന്നതിനിടെ പഴ്സ് നിലത്തുവീഴുകയായിരുന്നു. അബ്ദുള്‍ മജീദ് ബഹളം വച്ചതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ കൈയോടെ പിടികൂടി.
തുടര്‍ന്ന് ബസ് പഴയ ബസ്സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ടൗണ്‍ എസ്ഐ ടി. ബാവിഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്തു.
ചക്കരക്കല്‍, മയ്യില്‍, മട്ടന്നൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കളവ് കേസില്‍ പ്രതിയാണ് അറസ്റ്റിലായ ബിനോയിയെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha