ഇന്ത്യന്‍ ഫാഷന്‍ ലീഗ് റാംപില്‍ തിളങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വിമര്‍ശനം
കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ് വാക്ക് ചെയ്ത രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇന്ത്യന്‍ എത്തിനിക്ക് വസ്ത്രത്തിലാണ് രാഹുല്‍ റാംപില്‍ തിളങ്ങിയത്. മിസിസ് കേരളയുടെ ജഡ്ജ് കൂടിയായിരുന്നു രാഹുല്‍. ആനയുടെ ചിത്രം പ്രിന്റ് ചെയ്തിരുന്ന വെള്ള കുര്‍ത്തയാണ് രാഹുല്‍ ധരിച്ചത്. ചിത്രം രാഹുല്‍ തന്നെ ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന് താഴെ നിരവധി പേര് രാഹുലിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. 'ഇതൊക്കെ നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതാണോ ജി' എന്നായിരുന്നു ഒരാളുടെ കമന്റ്. ചിത്രത്തെ ട്രോളുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് 'സൗന്ദര്യത്തെ ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്ത സംസ്കാരം നമ്മുടേതാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി.
https://www.facebook.com/Malayalivartha