Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പൂച്ചയില്‍ നിന്നും പേവിഷബാധ, പൂച്ച മാന്തിയ കുട്ടി മരിച്ചു!

21 JANUARY 2020 11:14 AM IST
മലയാളി വാര്‍ത്ത

പൂച്ച മാന്തിയെങ്കിലും മുറിവ് ഇല്ലാതിരുന്നതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും എന്നാല്‍ പേ വിഷബാധയേറ്റ് ആ 11- വയസ്സുകാരന്‍ മരണപ്പെടുകയും ചെയ്തു എന്നൊരു വാര്‍ത്ത പുറത്തുവന്നിരുന്നു.

റാബീസ് എന്ന പേ വിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തില്‍ കയറാന്‍ കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന ഒരു മുറിവ് വേണമെന്നില്ല എന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നു. കേരളാ നഴ്‌സസ് പെല്‍പ്പ് ലൈനില്‍ പോസ്റ്റ് ചെയ്തിരുന്ന ഒരു കുറിപ്പ് സുധീര്‍ കെ.എച്ച്. എന്നയാള്‍ പങ്കു വച്ചത് വൈറലായിരിക്കുകയാണ്.

ആ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

വളരെ സങ്കടകരമായ ഒരു വാര്‍ത്തയാണ്... പൂച്ച മാന്തിയതിനെ തുടര്‍ന്ന് പേ വിഷബാധയേറ്റ് 11 വയസ്സുകാരന്‍ മരണപ്പെട്ടു എന്നതാണ് ഇന്നത്തെ പത്രങ്ങളില്‍ വന്ന ആ വാര്‍ത്ത! എന്താണ് നമ്മുടെ ആളുകള്‍ കാര്യങ്ങള്‍ ഇത്ര നിസ്സാരമായി കാണുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.' പൂച്ച മാന്തി എങ്കിലും മുറിവ് ഇല്ലാതിരുന്നതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല' എന്നാണ് വാര്‍ത്ത കണ്ടത്. റാബീസ് എന്ന പേ വിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തില്‍ കയറാന്‍ കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന ഒരു മുറിവ് വേണമെന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

പൂച്ചയുടെ അല്ലെങ്കില്‍ പേ വിഷബാധ ഉണ്ടാക്കാന്‍ സാധിക്കുന്ന ഏത് മൃഗത്തിന്റെ ആയാലും നഖം ഒന്ന് പോറിയാല്‍ മതി വിഷബാധ ഏല്‍ക്കാന്‍. കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന ഒരു പോറല്‍ വേണമെന്നുമില്ല. പേ വിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീര്‍ ശരീരത്തില്‍ പുരണ്ടാല്‍ പോലും വിഷബാധ ഏല്‍ക്കാം... അതുകൊണ്ട് മൃഗങ്ങള്‍ മാന്തി അല്ലെങ്കില്‍ പല്ല് കൊണ്ടു എന്നു തോന്നിയാല്‍ പോലും നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണം.കുട്ടികള്‍ പൂച്ചകള്‍ പോലുള്ള വളര്‍ത്തുജീവികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ ഇവയെ ഒന്നും വീട്ടില്‍ വളര്‍ത്താതിരിക്കുക. വളര്‍ത്തണം എന്നത് നിര്‍ബന്ധമാണെങ്കില്‍ വീടിന്റെ അകത്തേക്ക് ഒരു കാരണവശാലും കയറ്റാതിരിക്കുക. കാരണം കളിക്കുമ്പോള്‍ പൂച്ചക്കുട്ടികളുടെ നഖം കുട്ടികളുടെ ദേഹത്തു കൊള്ളാന്‍ സാധ്യത വളരെ കൂടുതലാണ്. അത് നമ്മള്‍ പലപ്പോഴും അറിയുകയുമില്ല.

പൂച്ചയെ വീടിനകത്ത് കയറ്റരുത് എന്നു പറയാന്‍ വേറെയും കാരണം ഉണ്ട്. പൂച്ചയുടെ രോമത്തില്‍ നിന്നും മറ്റു അവശിഷ്ടങ്ങളില്‍ നിന്നും മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഉണ്ടാക്കുന്ന Toxoplasmosis എന്ന രോഗം ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നും ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കും എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പൂച്ചയെ എടുക്കാനും കുട്ടികളെ അനുവദിക്കരുത്. എന്റെ പൂച്ച വീട്ടില്‍ നിന്ന് മറ്റെവിടേക്കും പോകാറില്ല എന്നൊക്കെയുള്ള ന്യായങ്ങള്‍ വെറുതെയാണ്. പൂച്ച എവിടെയൊക്കെ പോകുന്നു എന്നോ മറ്റേതൊക്കെ മൃഗങ്ങളുമായി ഇടപഴകുന്നു എന്നോ മറ്റേതെങ്കിലും മൃഗങ്ങളുടെ പക്കല്‍ നിന്നും മാന്തോ കടിയോ കിട്ടുന്നുണ്ടോ എന്നോ ഒക്കെ നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല.

അതുകൊണ്ട് വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയോ പൂച്ചക്കുഞ്ഞുങ്ങളോ നായയോ നായ്ക്കുട്ടിയോ ആണ് കടിക്കുന്നത് അല്ലെങ്കില്‍ മാന്തുന്നത് എങ്കിലും നിര്‍ബന്ധമായും പേ വിഷബാധക്കെതിരായ വാക്സിന്‍ എടുത്തിരിക്കണം.

വാക്സിന്‍ നിങ്ങളുടെ പ്രദേശത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും താലൂക്ക് ആശുപത്രി മുതല്‍ മുകളിലേക്കുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും തീര്‍ത്തും സൗജന്യമായി ലഭിക്കും. ഒട്ടും വേദനയില്ലാത്ത തീരെ ചെറിയ സൂചി കൊണ്ട് തൊലിപ്പുറമെ എടുക്കുന്ന 4 കുത്തിവയ്പ്പുകള്‍ ആണിത്. ഇതിന് നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്റെ വിലയുണ്ട് എന്നത് വിസ്മരിക്കരുത്.. പൂച്ച മാത്രമല്ല, വവ്വാല്‍, കീരി, കുറുക്കന്‍, അണ്ണാന്‍, മുയല്‍ അങ്ങനെ എന്ത് മൃഗം ആണെങ്കിലും അവ മാന്തുകയോ കടിക്കുകയോ ചെയ്താല്‍ ഉടനെ പോയി വാക്സിന്‍ എടുത്തിരിക്കണം. ഒരുകാരണവശാലും fraud ചികിത്സകരുടെ അടുത്ത് പോയി അവരുടെ ഉപദേശം കേട്ട് നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ പണയം വയ്ക്കരുത് എന്നപേക്ഷിക്കുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends