Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിതരായത് ആയിരക്കണക്കിനു കുട്ടികള്‍.... കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവര്‍ കുടുങ്ങി, സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും

29 JANUARY 2020 07:17 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ കുട്ടികള്‍ക്കായി ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പ്രചാരണം വിശ്വസിച്ച് ഇന്നലെ രാവിലെ 7 മുതല്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയവരാണ് കുടുങ്ങിയത്. പത്തു മണിവരെ സ്റ്റേഡിയത്തില്‍ വെയിലു കൊണ്ടു കാത്തിരുന്നെങ്കിലും സംഘാടകരെ കാണാതായതോടെ ചതിപറ്റിയെന്നു ബോധ്യപ്പെട്ടു. കണ്ണൂര്‍ മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ നിന്നായി കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരോ പടച്ചുവിട്ട പ്രചാരണം മൂലം ദുരിതം അനുഭവിച്ചത് ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും
വാര്‍ത്ത സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറില്‍ വിളിച്ചെങ്കിലും 'ധൈര്യമായി വന്നോളൂ' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏഴോളം ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും തൃശൂരിലെത്തി. പലരും തലേന്നു തന്നെ ഇവിടെ എത്തിയിരുന്നു10ന് ശേഷം ഗോകുലം എഫ്‌സി അധികൃതരെ വിളിച്ചപ്പോഴാണ് സംഗതി വ്യാജമാണെന്ന് അറിയുന്നത്. ഇതോടെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കി.

ഐ ലീഗില്‍ പങ്കെടുപ്പിക്കാന്‍ ഗോകുലം എഫ്‌സി കുട്ടികള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു എന്ന അടിക്കുറിപ്പോടെ ഏതാനും ദിവസം മുന്‍പാണ് യൂട്യൂബില്‍ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. തൊട്ടുപിന്നാലെ ഫെയ്‌സ്ബുക്കിലും വിഡിയോ എത്തി. ഫുട്‌ബോള്‍ പ്രേമികളുടെയും താരങ്ങളുടെയും മറ്റും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വിഡിയോ അതിവേഗം പ്രചരിച്ചു. റജിസ്‌ട്രേഷനും മറ്റുമായി ബന്ധപ്പെടാനെന്ന പേരില്‍ വിഡിയോയില്‍ ഒരു ഫോണ്‍ നമ്പറും കൊടുത്തിരുന്നു.

കുട്ടികള്‍ക്കായി സിലക്ഷന്‍ ട്രയല്‍സ് നടത്തുന്നുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്നു ഗോകുലം എഫ്‌സി. ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും വ്യാജസന്ദേശത്തില്‍പ്പെട്ടു വഞ്ചിതരായെന്ന വിവരമറിഞ്ഞ് ക്ലബ് നടത്തിയ ഔദ്യോഗിക വിശദീകരണം ഇങ്ങനെ:

''ആരോ സൃഷ്ടിച്ച ഒരു വാട്‌സാപ് സന്ദേശത്തിന്റെ പേരില്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ പോയ ഒരുപാടുപേര്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞു. വളരെയധികം ഖേദമുണ്ട്. ഈ സന്ദേശത്തിനു പിന്നില്‍ ക്ലബ്ബിന്റെ അറിവോ സമ്മതമോയില്ല. ഗോകുലം എഫ്‌സി സിലക്ഷന്‍ ട്രയല്‍സ് നടത്തുമ്പോള്‍ ഔദ്യോഗിക തലത്തില്‍ തന്നെ അറിയിപ്പ് നല്‍കുന്നതായിരിക്കും.''

7034643005, വലച്ചത് ഈ നമ്പര്‍
ആയിരക്കണക്കിനു കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കിയ ക്രൂര വിനോദത്തിനു പിന്നില്‍ ഈ ഫോണ്‍ നമ്പര്‍. വിഡിയോയിലൂടെ പ്രചരിക്കുന്നതു സത്യമാണോ എന്നറിയാന്‍ രക്ഷിതാക്കള്‍ ഈ നമ്പറിലേക്കു വിളിച്ച് അന്വേഷിച്ചെങ്കിലും ശരിയാണെന്ന വിവരമാണ് ഈ നമ്പറിന്റെ ഉടമ നല്‍കിയത്. ഇതു വിശ്വസിച്ചെത്തിയവര്‍ കുടുങ്ങി. ഈ നമ്പര്‍ സഹിതം കൗണ്‍സിലര്‍ കെ. മഹേഷ് കലക്ടര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (4 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (16 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (32 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends