Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിഗ്രഹം മോഷ്‌ടിച്ചത് വെളിപ്പെടുത്തുമെന്ന് പറഞ്ഞു ; കുത്തിയും മഴവെള്ളത്തിൽ മുഖം പൂഴ്ത്തിയും കൊന്നു ; പ്രതിക്ക് ജീവപര്യന്ത്യം തടവ് ശിക്ഷ

06 FEBRUARY 2020 09:32 AM IST
മലയാളി വാര്‍ത്ത

കിളിമാനൂർ പുല്ലയിൽ പറക്കോട് ദേവീക്ഷേത്രത്തിലെ ജീവനക്കാരി കമലാക്ഷിയെ അപകടകരമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേ ക്ഷേത്ര ജീവനക്കാരനായ പ്രതി മോഹനകുമാറിനെയാണ് ജഡ്ജി ജോസ് എൻ. സിറിൾ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം രണ്ട് വർഷത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.

സ്വതന്ത്ര സാക്ഷികൾ അടക്കമുള്ള സാക്ഷികൾ പ്രതിയെ വിചാരണ വേളയിൽ തിരിച്ചറിഞ്ഞ് മൊഴി നൽകിയിരുന്നു. ഇന്ത്യൻ തെളിവു നിയമത്തിലെ ' കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇരയോടൊപ്പം ഉള്ളയാൾ ' എന്നതും സാഹചര്യത്തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരമുള്ള തൊണ്ടിമുതൽ വീണ്ടെടുക്കൽ എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
2006 ജൂൺ 24 ന് രാത്രി 7.45 മണി ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലെ ബാലാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന നാഗരാജ വിഗ്രഹം മോഷണം ചെയ്തതാരാണെന്ന് പുന:പ്രതിഷ്ഠാ ദിവസം താൻ വെളിപ്പെടുത്തുമെന്ന് കമലാക്ഷി പറഞ്ഞതിന്റെ അന്ന് രാത്രി കമലാക്ഷി ക്ഷേത്രത്തിൽ അടിച്ചു തളിയും വിളക്ക് കൊളുത്തലും പൂജയും തൊഴുത് മടങ്ങവേ പ്രതി ക്ഷേത്രക്കുളത്തിന് സമീപമുള്ള മുൾ പടർപ്പു കാട്ടിനുളളിലെ ചാലിന് സമീപം വെച്ച് കത്തി കൊണ്ട് വയറിൽ കുത്തി കുടൽമാല പുറത്ത് ചാടിച്ചും തറയിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ മുഖം താഴ്ത്തി പിടിച്ചമർത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 11 വർഷങ്ങൾക്ക് ശേഷം 2017ൽ മലപ്പുറം പൂക്കോട്ടുപാടം ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പൂക്കോട് പോലീസ് പിടിയിലായി. ചോദ്യം ചെയ്യലിൽ കമലാക്ഷിയെ കൊന്ന കൃത്യം കൂടി പ്രതി ഏറ്റുപറയുകയായിരുന്നു. ജാമ്യത്തിൽ ഏൽക്കാൻ ആളില്ലാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്ന് വിചാരണ നേരിടുകയാണ് പ്രതി.
കമലാക്ഷിയുടെ മകന്റെ ഭാര്യ കിളിമാനൂർ കൊഴുവന്നൂർ പുല്ലയിൽ കുന്നിൻ കിഴക്കതിൽ വീട്ടിൽ സുഗന്ധ ഉൾപ്പെടെയുള്ള 6 സാക്ഷികളാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി ജഡ്ജി എൻ.സിറിൽ മുമ്പാകെ സാക്ഷി മൊഴി നൽകിയത്. കിളിമാനൂർ പോലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടർ സലാഹുദീൻ ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends