നാടുവിടാനൊരുങ്ങുന്നു... കെ.സി. വേണുഗോപാല്‍ വന്നതോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വീഴ്ചയില്‍ നിന്നും വീഴ്ചയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്; ദളിതരും നഗരത്തിലെ പാവപ്പെട്ടവരുമായ വോട്ടുബാങ്കുകളെല്ലാം ചൂലെടുത്തത് തിരിച്ചറിയാതെ കോളേജില്‍ പോയി പ്രസംഗിച്ചു; കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് സ്വന്തം നേതാക്കള്‍

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ കെ.സി. വേണുഗോപാലിന്റെ പങ്ക് കണ്ടാണ് രാഹുല്‍ ഗാന്ധി ഇഷ്ടപ്പെട്ടത്. ആ ഇഷ്ടം വളര്‍ന്നതോടെ കോണ്‍ഗ്രസിന്റെ പരമാധികാരമുള്ള രാഷ്ട്രീയ ജനറല്‍ സെക്രട്ടറിയാക്കി വേണുഗോപാലിന്റെ മാറ്റി. കോണ്‍ഗ്രസില്‍ ചെറു ചലനമുണ്ടായാലും വേണുഗോപാല്‍ അറിയേണ്ട സ്ഥിതിയായി. എന്നാല്‍ കോണ്‍ഗ്രസിന്റെ മണ്ണൊലിച്ച് പോകുന്നത് ആരും കണ്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നേതൃ സ്ഥാനത്ത് നിന്നും രാജിവച്ച രാഹുല്‍ ഗാന്ധിയാകട്ടെ ഡല്‍ഹി പരാജയത്തില്‍ ഇനി രാജിവയ്ക്കാന്‍ സ്ഥാനങ്ങളില്ല.
ഡല്‍ഹിയിലെ റിസള്‍ട്ട് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പഴയകാല പ്രതാപം വിളിച്ചോതി പ്രചാരണങ്ങള്‍ നയിച്ചിട്ടും 70ല്‍ 67 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ചു കാശു നഷ്ടമായതു പാര്‍ട്ടിയുടെ വികലനയത്തിന്റെ ഫലം. ഈ തോല്‍വിയിലും കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനം ചൊരിയുകയാണിപ്പോള്‍. 2013ല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുഖമായ ഷീലാ ദീക്ഷിതിനെ വെല്ലുവിളിച്ചു തോല്‍പിച്ച അരവിന്ദ് കെജ്‌രിവാള്‍ ഒന്നരപ്പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ഭരണത്തിനാണ് അന്ത്യംകുറിച്ചത്. അതിന് ഏഴു വര്‍ഷത്തിനിപ്പുറം കെജ്‌രിവാള്‍ ഇന്നലെ അജയ്യനായി നിന്നപ്പോള്‍ സംസ്ഥാനത്തുനിന്നു കോണ്‍ഗ്രസിന്റെ വേരറ്റുവീഴുകയായിരുന്നു. കോണ്‍ഗ്രസിന്റെ കടയ്ക്കല്‍ കത്തിവച്ചതോ സ്വന്തം നേതാക്കള്‍തന്നെയാണ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനം തള്ളിക്കളഞ്ഞതിനേയോര്‍ത്തു പരിതപിക്കാനേ ഇനി അവര്‍ക്കാകൂ. ബി.ജെ.പിയെന്ന പൊതുശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി െകെകോര്‍ക്കുന്നതില്‍ കെജ്‌രിവാളിനു മടിയൊന്നുമുണ്ടായിരുന്നില്ല.
അന്നു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്കും ആ ബാന്ധവം നന്നേ പിടിച്ചിരുന്നതാണ്. എന്നാല്‍ പല ദേശീയസംസ്ഥാന നേതാക്കളും സംബന്ധം വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ രാഹുലിനു സ്വയംവരത്തില്‍നിന്നു പിന്മാറേണ്ടി വന്നു. ഡല്‍ഹിയുടെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ്, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് അന്നു രാഹുലിനെ പിന്മാറാന്‍ പ്രേരിപ്പിച്ചത്. ഇവരുടെ തലയണമന്ത്രങ്ങളില്‍ ആദ്യം രാഹുല്‍ വീണിരുന്നില്ല. എന്നാല്‍, പാര്‍ട്ടിയുടെ പാരമ്പര്യം പറഞ്ഞു സീറ്റ് വിഭജനത്തില്‍ നടുക്കഷണംതന്നെ ആവശ്യപ്പെടണമെന്ന ഉപദേശം സ്വീകരിച്ചതു രാഹുലിന്റെ മണ്ടത്തരം. നടുവെ പിളര്‍ന്ന കപ്പലിനെ രക്ഷിക്കേണ്ടെന്നു കെജ്‌രിവാള്‍ തീരുമാനിച്ചതോടെ സഖ്യശ്രമം പൊളിഞ്ഞു.
ഡല്‍ഹിയെ കാവിയണിയിച്ച ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ തങ്ങളുടെ അസ്തിവാരം തകര്‍ന്നതായിരുന്നില്ല കോണ്‍ഗ്രസ് ശ്രദ്ധിച്ചത്. പകരം സീറ്റ് വിഭജനത്തില്‍ കടുംപിടിത്തം പിടിച്ച ആം ആദ്മി പാര്‍ട്ടിയുടെ പരാജയം ആഘോഷിക്കുകയായിരുന്നു അവര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പല്ല നിയമസഭാ തെരഞ്ഞെടുപ്പെന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നലെ ബോധ്യം വന്നപ്പോഴേക്കും ഡല്‍ഹിയിലെ ജനങ്ങള്‍ ചൂലെടുത്തു പാര്‍ട്ടിയെ തൂത്തുമാറ്റിയിരുന്നു.
കോണ്‍ഗ്രസിനു പക്ഷേ ഒരു കാര്യത്തില്‍ സന്തോഷിക്കാം. കഴിഞ്ഞ തവണത്തെ വട്ടപൂജ്യത്തിനപ്പുറം ഇക്കുറി താഴേക്കു പോയില്ല! അതേ പ്രകടനം ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. ഉണ്ടായ വ്യത്യാസമെന്നതു കഴിഞ്ഞ തവണത്തേതിലും വോട്ട് വിഹിതം കുറഞ്ഞു എന്നതുമാത്രമാണ്. ഗാന്ധി നഗര്‍, ബാഡ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുമാത്രമാണ് കെട്ടിവച്ച പണം തിരിച്ചുപിടിക്കാനുള്ള വോട്ട് ലഭിച്ചത്. ഒരു മണ്ഡലത്തില്‍ വോട്ട് ചെയ്ത മൊത്തം വോട്ടുകളുടെ ആറു ശതമാനം വോട്ടുകള്‍ നേടിയാലേ സ്ഥാനാര്‍ഥിക്കു കെട്ടിവച്ച പണം ലഭിക്കൂ. ഇത്തരത്തില്‍ സ്ഥാനാര്‍ഥികളുടെ പണംപോയതു മിച്ചം. ഈ പരാജത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി രാജ്യം വിട്ട് ഒളിത്താവളത്തില്‍ പോകുമോയെന്ന് കണ്ടറിയാം.
" f
https://www.facebook.com/Malayalivartha


























