Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ വിജയം അനായാസം; ഭരണത്തുടർച്ച ആഗ്രഹിക്കുന്ന പിണറായിയോട് പ്രശാന്ത് കിഷോറിനെ കേരളത്തിലെത്തിക്കണമെന്ന് സി പി എം ശക്തമായി ആവശ്യപ്പെടുന്നു; 2021 ൽ കേരളത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ആംആദ്മിക്ക് വിജയസൂത്രം ഓതി കൊടുത്ത പ്രശാന്ത് കിഷോർ കേരളത്തിലെത്തുമോ?

12 FEBRUARY 2020 02:56 PM IST
മലയാളി വാര്‍ത്ത

2021 ൽ കേരളത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ആംആദ്മിക്ക് വിജയസൂത്രം ഓതി കൊടുത്ത പ്രശാന്ത് കിഷോർ കേരളത്തിലെത്തുമോ? ഇന്ത്യ ഉറ്റു നോക്കുന്ന മുഖമാണ് പ്രശാന്ത് കിഷോറിന്റേത്. ഭരണത്തുടർച്ച ആഗ്രഹിക്കുന്ന പിണറായിയോട് പ്രശാന്ത് കിഷോറിനെ കേരളത്തിലെത്തിക്കണമെന്ന് സി പി എം ശക്തമായി ആവശ്യപ്പെടുന്നു. പ്രശാന്ത് എന്ന വാക്കിനർത്ഥം വിജയത്തിന്റെ സൂത്രം എന്നാണ്.

രാജ്യത്ത് നടക്കുന്ന തെരഞ്ഞടുപ്പുകളിൽ പ്രശാന്ത് വിജയശിൽപിയായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെയാണ്. 2014 ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചത് മുതൽ അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്താണ്. ചായ പേ ചർച്ച എന്ന മോദിയുടെ പ്രധാന പദധതിയുടെ ആസൂത്രകനും അദ്ദേഹമായിരുന്നു. ത്രീ ഡി റാലികൾ ആയിരുന്നു ഹിറ്റായ മറ്റൊരു ഐറ്റം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അതിശക്തമായ പ്രചരണം വഴി നരേന്ദ്ര മോദിക്ക് ഇന്ത്യൻ മണ്ണിൽ ലബ്ദ പ്രതിഷ്ഠ നേടി കൊടുത്തതും പ്രശാന്താണ്. അക്കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ബി ജെ പി അകന്നു നിന്നിരുന്നു. അതേ സമയം സാമൂഹിക മാധ്യങ്ങളാണ് അക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്നത്. കാലം മാറുന്നത് അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾ മാറാത്തതാണ് പരാജയത്തിന് കാരണമെന്ന തിരിച്ചറിവിന്റെ പ്രചാരണമാണ് പ്രശാന്ത് കിഷോറിനെ വ്യത്യസ്തനാക്കിയത്.

എത്ര വലിയ പ്രമാണിയായാലും രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ അറിയില്ലെങ്കിൽ വിജയിക്കാൻ പ്രയാസമാണ്. രാഹുൽ ഗാന്ധിക്ക് സംഭവിച്ചുകൊണ്ടിരാക്കുന്നത് അതാണ്. പഴയ കാല തന്ത്രങ്ങൾ ഇപ്പോൾ അതേപടി വിലപ്പോവില്ല. ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നത് പബ്ളിക് റിലേഷൻസ് വിദഗ്ദ്ധൻമാരാണ്. ഇത്തരകാർക്ക് കോടികളാണ് ഫീസായി നൽകേണ്ടി വരുന്നത്.

പ്രശാന്ത് കിഷോർ മാധ്യമ ആസൂത്രണത്തിൽ നിന്നും പിന്നീട് രാഷ്ടീയ രംഗത്തെത്തി. ജെ. ഡി. യുവിലായിരുന്നു രംഗപ്രവേശം. പ്രശാന്തിന്റെ തന്ത്രങ്ങൾ കാരണമാണ് നിതീഷ്കുമാറിന് വിജയ കിരീടം അണിയാൻ കഴിഞ്ഞത്. എന്നാൽ ജെ ഡി യുവിലെ പ്രശാന്തിന്റെ സ്ഥാനം ഭദ്രമായിരുന്നില്ല. പൗരത്വ വിഷയത്തിൽ ബിജെപിയെ വിമർശിച്ചതോടെ അദ്ദേഹം നിതീഷ് കുമാറിൽ നിന്നകന്നു. ജെ. ഡി യുവിൽ നിന്നും പുറത്തായി. ഇക്കൊല്ലം ഒക്ടോബറിൽ ബീഹാറിൽ നടക്കുന്ന തെരഞ്ഞടുപ്പിൽ നിതീഷ് കുമാറിനെ തറ പറ്റിക്കുകയാണ് പ്രശാന്തിന്റെ ലക്ഷ്യം. താൻ കൂടി വിചാരിച്ചതു കൊണ്ട് മാത്രം അധികാരത്തിലെത്തിയ നിതീഷ് കുമാർ തന്നെ നിഷ്കരുണം ചവിട്ടി പുറത്താക്കിയതിൽ പകരം ചോദിക്കുമെന്നാണ് പ്രശാന്ത് പറയുന്നത്. നിയമസഭാ തെരഞ്ഞടുപ്പിൽ താൻ ബീഹാറിൽ ക്യാമ്പ് ചെയ്യുമെന്ന് പ്രശാന്ത് പരസ്യമാക്കിയിട്ടുണ്ട്. ഇത് നിതീഷിന്റെ അവസരങ്ങളെ തീർച്ചയായും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഏറ്റെടുത്ത ദൗത്യങ്ങൾ വിജയിപ്പിക്കുക എന്നത് പ്രശാന്തിന്റെ ഭൗർബല്യമാണ്. പാർട്ടികളുടെ ശക്തി പഠിക്കുക എന്നതാണ് പ്രശാന്തിന്റെ ആദ്യപടി. ആന്‌ധ്രയിൽ ജഗ മോഹൻ റെഡ്ഡിക്ക് വലിയ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത് പ്രശാന്തിന്റെ സഹായത്തോടെയാണ്. ചന്ദ്രബാബു നായിഡു എന്ന തന്ത്രശാലിയെയാണ് ജഗൻ തോൽപ്പിച്ചത്. അത് ഒരു നിസാര കാര്യമല്ല. നമുക്ക് ജഗൻ വേണം,ജഗൻ ജയിക്കണം എന്ന മുദ്രാവാക്യം പ്രശാന്ത് രൂപകൽപ്പന ചെയ്തതാണ്. ഇത് രണ്ടേകാൽ കോടിയിലേറെ പേർ കണ്ടു. ബൈ ബൈ ബാബു എന്ന മുദ്രാവാക്യവും പ്രശാന്തിന്റെതായിരുന്നു. 15 മാസം നീണ്ടു നിന്ന ജഗന്റെ പ്രജാ സങ്കല്പ യാത്ര ആസൂത്രണം ചെയ്തതും പ്രശാന്താണ്. ബീഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ ലാലു-നിതീഷ്-കോൺഗ്രസ് കൂട്ടുകെട്ട് വലിയ വിജയം നേടിയതിന് പിന്നിലും പ്രശാന്തിന്റെ കരങ്ങൾ ഉണ്ടായിരുന്നു പഞ്ചാബ് തെരഞ്ഞടുപ്പിൽ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിയാക്കിയതിലും പ്രശാന്ത് തിർണായക സ്വാധീനം വഹിച്ചു. ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രശാന്ത് പ്രവർത്തനങ്ങൾ തുടരുന്നത്.

പിണറായിക്ക് രാഷ്ട്രീയ കേരളം സാധ്യതകൾ കൽപ്പിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ വിജയം അനായാസമാണ്. അതിനാവശ്യമായ പ്രതിഭയാണ് പിണറായിയും സിപിഎമ്മും അന്വേഷിക്കുന്നത്. പ്രശാന്ത് ഉത്തരം പറയുമോ എന്ന് വൈകാതെ അറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends