കാല്‍ തെന്നി കിണറ്റില്‍ വീണ ഒമ്പത് വയസുകാരിയെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ഛനും കുടുങ്ങി; ഒടുവില്‍ കരയ്ക്ക് എത്തിച്ചത് അഗ്‌നരക്ഷാ സേന!

വാളയാറിനടുത്ത് വീടിന്റെ മുറ്റത്തുള്ള കിണറില്‍ നിന്നും ഒമ്പത് വയസുകാരി വെള്ളം കോരുന്നതിനിടെ ബക്കറ്റ് കയ്യില്‍ നിന്നും വഴുതിപ്പോയി. ധൃതിയില്‍ അത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി കണറ്റില്‍ വീണു. ഇത് കണ്ട അച്ഛന്‍ ഉടന്‍ കിണറ്റിലേക്ക് ചാടി കുട്ടിയെ പൊക്കിയെടുത്തു. എന്നാല്‍ കരക്ക് കയറാന്‍ സാധിക്കാതെ ഇരുവരും പത്ത് മിനിറ്റ് കിണറ്റില്‍ കുടുങ്ങി കിടന്നു.
അട്ടപ്പള്ള മരിയം വില്ലേജ് റോഡിലാണ് സംഭവം ഉണ്ടായത്.. അട്ടപ്പള്ളം മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്. പിന്നീട് അഗ്നിരക്ഷാ സേനയുടെ ഇടപെടലിന് ഒടുവില്‍ അച്ഛനെയും കുട്ടിയെയും കരയ്ക്കെത്തിക്കുകയായിരുന്നു.
25 അടി താഴ്ചയുള്ള കിണറിലേക്കാണ് കുട്ടി വീണത്. ഉടന്‍ തന്നെ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയ്യില്‍ എടുത്തു. എന്നാല്‍ കിണറിന് പുറത്തെത്തിക്കാനായില്ല. ഇതോടെ കല്‍പടവില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പത്ത് മിനിറ്റുകള്‍ക്കകം അഗ്‌നരക്ഷാ സേന എത്തി ഇരുവരെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.
https://www.facebook.com/Malayalivartha


























