പ്രണയദിനം ആഘോഷിക്കാന്‍ ഡിവൈഎഫ്ഐ പ്രണയലേഖന രചനാ മത്സരം നടത്തുന്നു, വിഷയം സിഎഎ!

വാലന്റൈന്‍സ് ദിനം വീണ്ടുമെത്തുമ്പോള്‍ വ്യത്യസ്തമായി പ്രണയദിനം ആഘോഷിക്കാന്‍ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ പ്രണയദിനം ആഘോഷിക്കുന്നത് പാനൂരില്‍ പ്രണയ ലേഖന മത്സരം നടത്തിക്കൊണ്ടാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ഡിവൈഎഫ്ഐ നടത്തുന്ന പ്രണയ ലേഖന മത്സരത്തിന്റെ വിഷയം 'സിഎഎ' ആണെന്നതും പ്രസക്തമാണ്.
അതേസമയം സംഘപരിവാര്‍ അനുകൂലികള്‍ ഫെബ്രുവരി 14-ന് പ്രണയ ദിനത്തില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
ഭിന്നിപ്പിക്കുന്നവരുടെ കാലത്ത് ചേര്‍ത്തുപിടിക്കലുകളാണ് പ്രണയ ലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. ഡിവൈഎഫ്ഐ കരിയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയും പ്രണയിക്കുന്നവരെ തല്ലിയോടിക്കാനെത്തുന്നവര്‍ക്കുമുള്ള സര്‍ഗാത്മകമായ പ്രതിഷേധമാണ് ഈ മത്സരമെന്നും ഡിവൈഎഫ്ഐ കരിയാട് മേഖലാ സെക്രട്ടറി പറഞ്ഞു.
ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. പ്രണയ ലേഖനങ്ങള്‍ അയക്കേണ്ട വിലാസം സെക്രട്ടറി, ഡിവൈഎഫ്ഐ, കരിയാട് മേഖല കമ്മിറ്റി, ഇഎംഎസ് മന്ദിരം, കരിയാട് സൗത്ത്, പിന്‍-673316 ഇ-മെയില്‍ dyfikariyadmc@gmail.com
https://www.facebook.com/Malayalivartha


























