ഷെയ്ക്ക് കുടിക്കുന്നവർക്ക് മുന്നറിയിപ്പ്....ഷെയ്ക്കിനു ഉപയോഗിക്കുന്നത് പഴകിയ പാൽ ....പണി പാലിൻ വെള്ളത്തിൽ കിട്ടും

വേനൽ ചൂടിൽ കുളിരേകാൻ പലതരം ഷെയ്ക്കുകൾ വിപണിയിൽ സുലഭം ..എന്നാൽ ഇവ കുടിക്കുന്നതിനു മുൻപ് ഷെയ്ക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാൽ പുതിയത് തന്നെ എന്ന് ഉറപ്പ് വരുതരണ്ടതുണ്ട്. പലപ്പോഴും വിറ്റഴിയാതെ ഫ്രീസറിൽ സൂക്ഷിച്ചിട്ടുള്ള പാൽ കവറുകളാണ് ഷെയ്ക്കിന്റെ രൂപത്തിൽ പുനർജനിച്ചു വരുന്നത്
ആഴ്ചകളും മാസങ്ങളും പഴക്കമുള്ള കവർ പാലാണ് ഷെയ്ക്കിനു ഉപയോഗിക്കുന്നതെന്നാണ് കണ്ണൂർ കോർപറേഷൻ പരിധിയിലെ ആരോഗ്യവിഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്.
സാധാരണ കവറിലുള്ള പാൽ തണുപ്പിച്ച് കട്ടിയാക്കിയാണ് മിക്ക കൂൾബാറുകാരും ഷെയ്ക്കിന് ഉപയോഗിക്കുന്നത്. എന്നാൽ, ഷെയ്ക്ക് അടക്കമുള്ള ജ്യൂസ് ഉത്പന്നങ്ങൾക്ക് പ്രത്യേക തരത്തിലുള്ള കവർ പാൽ മിൽമ തയാറാക്കിയിട്ടുണ്ട്. ഇതിന് വില കൂടുതൽ നല്കേണ്ടതിനാൽ വാങ്ങുവാൻ ആരും തയാറാകുന്നില്ല. ഒരു കവർ പാലിന് പരമാവധി അഞ്ചുദിവസമാണ് കാലാവധിയുള്ളത്.
എന്നാൽ കണ്ണൂരിൽ പലയിടത്തായി കോർപറേഷൻ ഹെൽത്ത് സ്ക്വാഡ് ഇന്നലെ നടത്തിയ റെയ്ഡിൽ പഴകിയ പായ്ക്കറ്റ് പാലുകൾ പിടിച്ചെടുത്തു .. പരിശോധനകൾ കർശനമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ഇതിനെതിരെ പൊതുജനവും ജാഗ്രത പാലിച്ചേ മതിയാകൂ
https://www.facebook.com/Malayalivartha


























