നാല് മാസം പ്രായമുള്ള ഇരട്ട കുട്ടികളെ ഉപേക്ഷിച്ച് പെറ്റമ്മ.... കാരണം കേട്ട് ഞെട്ടി പോലീസ്

നാല് മാസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി യുവതി. കൊല്ലം കൊട്ടാരക്കരയിലെ പനയം ചോനംചിറ സുമന്‍ ഭവനിലാണ് സംഭവം നടന്നത്. തനിക്ക് ഉപരിപഠനത്തിന് ചേരണമെന്ന് പറഞ്ഞുകൊണ്ടാണ് കുട്ടികളെ തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഞ്ചാലുമൂട് ശിശുവികസന ഓഫീസറും ജനമൈത്രി പൊലീസും സ്ഥലത്തെത്തി മാസം തികയാതെ പിറന്ന ഇരട്ടക്കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആരവ്, അഥര്‍വ് എന്നിങ്ങനെ പേരുകളുള്ള കുട്ടികളെയാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയത്. യുവാവും യുവതിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കുട്ടികള്‍ മൂന്ന് മാസം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ചോനംചിറയിലെത്തിയത്. ഏറ്റെടുത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























