ജപ്പാന്‍ ആഡംബരക്കപ്പലില്‍ നിന്ന് മോദിയോട് സഹായമഭ്യര്‍ഥിച്ച് യാത്രക്കാര്‍; ഐസൊലേഷനിലാണ് കഴിയുന്നതെങ്കിലും കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണസംഖ്യവും ഉയരുന്നതിനാല്‍ ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് സൊണാലി ഉള്‍പ്പടെ കപ്പലില്‍ കഴിയുന്നവര്‍

ഭീതിയിലാണ് സോണാലി പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും എനിക്ക് വേണ്ടി രാവും പകലും പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയാണ്. അത്രമാത്രമേ അവര്‍ക്ക് ചെയ്യാനാകൂ... ജപ്പാനിലെ യോക്കോഹോമയില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് വീഡിയോ കോള്‍ വഴിയാണ് സോണാലി സംസാരിച്ചത്.
ഐസൊലേഷനിലാണ് കഴിയുന്നതെങ്കിലും കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണസംഖ്യവും ഉയരുന്നതിനാല്‍ ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് സൊണാലി ഉള്‍പ്പടെ കപ്പലില്‍ കഴിയുന്നവര്‍.
'ഞങ്ങളെല്ലാവരും വല്ലാത്ത ഭീതിയിലാണ്. വളരെ പെട്ടെന്നാണ് അസുഖം പകരുന്നത്. ഞങ്ങളും എത്രയും വേഗം അസുഖ ബാധിതരില്‍ ഒരാളാകും. ഞങ്ങളത് ആഗ്രഹിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' സൊണാലി പറഞ്ഞു. ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ സര്‍ക്കാരിനോട് അവര്‍ അഭ്യര്‍ഥിച്ചു.
ഞങ്ങളെ നാട്ടിലെത്തിച്ചതിന് ശേഷം ഐസോലേറ്റ് ചെയ്‌തോളൂ. അല്ലെങ്കില്‍ കുറച്ച് മെഡിക്കല്‍ സ്റ്റാഫിനെ ഇങ്ങോട്ട് അയക്കണം. പരിശോധനകള്‍ നടത്താന്‍ ഇവിടെയുള്ളവരെ സഹായിക്കുന്നതിന് വേണ്ടി. ഞങ്ങള്‍ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു.മുംബൈയിലുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സാഹചര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. അവര്‍ എന്നെ കുറിച്ചോര്‍ത്ത് വല്ലാത്ത സങ്കടത്തിലാണ്. എന്റെ രക്ഷിതാക്കളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്. കരുത്തരായി ഇരിക്കുക. പോസിറ്റീവായി ഇരിക്കുക. നിങ്ങളുടെ മകള്‍ ഉടന്‍ തിരികെ വരും. സൊണാലി പറഞ്ഞു.
'മോദിജി ഞങ്ങളെ ദയവുചെയ്ത് തനിച്ചാക്കരുത്. ഞങ്ങളെ സുരക്ഷിതരായി തിരികെ വീട്ടിലെത്തിക്കണം.' മറ്റൊരു യാത്രക്കാരനായ ബംഗാള്‍ സ്വദേശി ബിനയ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു. കപ്പലിലെ സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് ടോക്യോയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കപ്പലിലുള്ള രണ്ടു ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























