നേപ്പാള്‍ സ്വദേശികളായ ദമ്പതിമാർ ഇരുനില കെട്ടിടത്തിന് മുകളിൽ നടത്തിയ രോഷപ്രകടനം ആത്മഹത്യാഭീഷണിയെന്ന് തെറ്റിധരിച്ച് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തി നാട്ടുകാർ; പോലീസ് എത്തിയതോടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

മദ്യലഹരിയില്‍ നേപ്പാള്‍ സ്വദേശികളായ ദമ്പതിമാർ ഇരുനില കെട്ടിടത്തിന് മുകളിൽ നടത്തിയ രോഷപ്രകടനം ആത്മഹത്യാഭീഷണിയെന്ന് തെറ്റിധരിച്ച് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തി നാട്ടുകാർ. തിരുമല കവലയിലെ ഷോപ്പിങ് കോംപ്ലക്‌സിലെ രണ്ടാംനിലയില്‍ ദമ്പതികളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് നാട്ടുകാരിലാരോ ആത്മഹത്യാഭീഷണിയെന്ന് പോലീസിനെ അറിയിച്ചത്. തുടർന്നയിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയതോടെ ആളുകൂടി.
വലിയവിളയ്ക്കടുത്ത് താമസിച്ചിരുന്ന വാടക വീട് ദമ്പതികൾക്ക് ഒഴിയേണ്ടിവന്നു, ഇതില്‍ വിഷമിച്ചാണിവര്‍ പരസ്യമായി രോഷപ്രകടനം നടത്തിത്. പോലീസെത്തി ഇവരെ താഴെയിറക്കാന്‍ ശ്രമിച്ചപ്പോള്‍ വനിതാ പോലീസില്ലാത്തതിനാല്‍ യുവതി പോലീസ് നടപടിയെ തടഞ്ഞു. അഗ്‌നിരക്ഷാസേന വലകെട്ടി താഴെയിറക്കാന്‍ ശ്രമിച്ചങ്കിലും വഴങ്ങിയില്ല. പിന്നീട് പോലീസിന്റെ നിര്‍ദേശപ്രകാരം പടിക്കെട്ടിലൂടെ താഴെയിറങ്ങി. ഡ്യൂട്ടി കഴിഞ്ഞ് പോയ സ്റ്റേഷനിലെ രണ്ടു വനിതാ പോലീസുകാരെ ഇതിനിടെ വിളിച്ചുവരുത്തുകയും ചെയ്തു. തിരക്കില്‍പ്പെട്ട് തിരുമല വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha


























