Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എല്ലാം എണ്ണിയെണ്ണി... പുസ്തകമെഴുതിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം സസ്‌പെന്‍ഷന്‍; വെടിക്കോപ്പുകള്‍ കാണാനില്ലാത്തതില്‍ നടപടിയില്ല; സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്‌ക്കെതിരേ ഒളിയമ്പുമായി ഡിജിപി ജേക്കബ് തോമസ്

13 FEBRUARY 2020 09:52 AM IST
മലയാളി വാര്‍ത്ത

പുസ്തകമെഴുതിയതിന്റെ പേരില്‍ വര്‍ഷങ്ങളോളം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ് ഡിജിപി ജേക്കബ് തോമസ്. ആംഡ് പോലീസ് ബറ്റാലിയനില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്നു സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്‌ക്കെതിരേ ഒളിയന്പുമായി ജേക്കബ് തോമസ് എത്തിയിരിക്കുകയാണ്. എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്ന് കേരളത്തില്‍ വന്ന മോഷ്ടാക്കള്‍ക്ക് അറിയാത്തതാണോ, അതോ അഹങ്കാരമാണോ എന്നാണ് ജേക്കബ് തോമസിന്റെ ചോദ്യം.

തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയനില്‍ 25 എണ്ണം 5.56 എംഎം ഇന്‍സാസ് റൈഫിളുകളും 12,061 കാട്രിജുകളും കുറവാണെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ആയുധശേഖരത്തിലുള്ള കുറവ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നെന്നും ഇതു സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയനില്‍ ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള സ്‌റ്റോക് രജിസ്റ്റര്‍ ശരിയായ രീതിയിലല്ല സൂക്ഷിച്ചിരിക്കുന്നത്. ഈ രജിസ്റ്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും എസ്എപി കമന്‍ഡാന്റും രജിസ്റ്റര്‍ ആഴ്ചയിലൊരിക്കല്‍ കൃത്യമായി പരിശോധിക്കണമെന്നാണു ചട്ടം. ആയുധങ്ങളുടെ സ്‌റ്റോക്ക് രജിസ്റ്ററില്‍ മേലെഴുത്തുകള്‍, വെള്ളനിറത്തിലുള്ള തിരുത്തല്‍ മഷിയുടെ ഉപയോഗം, എന്‍ട്രികളുടെ വെട്ടിക്കളയല്‍ എന്നിവ കണ്ടെത്തിയതായും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന പോലീസ് സേനയുടെ നവീകരണത്തിനായി അനുവദിച്ച ഫണ്ടുകള്‍ ചെലവഴിച്ചതില്‍ വന്‍ക്രമക്കേടും വ്യാപക ചട്ടലംഘനവുമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന പോലീസിനെയും മേധാവിയെയും പ്രതിക്കൂട്ടിലാക്കുന്ന സി.എ.ജി. റിപ്പോര്‍ട്ട് ഇന്നലെയാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വച്ചത്. 20132018 കാലയളവില്‍ പോലീസ്‌സേനയുടെ നവീകരണത്തിന് അനുവദിച്ച ഫണ്ട് ചെലവഴിച്ചതിലാണ് അടിമുടി വഴിവിട്ട നടപടികള്‍.

ബുള്ളറ്റ് പ്രൂഫ് വാഹനഇടപാടില്‍ ഒരു കമ്പനിക്കുവേണ്ടി വഴിവിട്ടനീക്കം നടത്തിയെന്നും പോലീസിന് അത്യാവശ്യവാഹനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടുപയോഗിച്ച് ഐ.പി.എസുകാര്‍ക്ക് ആഡംബരവാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും പോലീസുകാരുടെ ക്വാര്‍ട്ടേഴ്‌സിന് അനുവദിച്ച ഫണ്ട് വകമാറ്റി പോലീസ് മേധാവിയടക്കമുള്ളവര്‍ക്ക് വില്ല പണിതെന്നും കെല്‍ട്രോണുമായി ഒത്തുകളിച്ച് ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍തുക നഷ്ടപ്പെടുത്തിയെന്നുമാണ് ഓഡിറ്റിങ്ങില്‍ വ്യക്തമായത്.

2016-17ല്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വലോ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിര്‍ദേശങ്ങളോ തുറന്ന ടെന്‍ഡര്‍ ക്ഷണിക്കമെന്ന നിബന്ധനയോ പാലിച്ചല്ല. 55.02 ലക്ഷം രൂപ വിലയുള്ള രണ്ടു ബുള്ളറ്റ് പ്രൂഫ് മിതുസുബിഷി പജീറോ വാഹനമാണ് 1.10 കോടി രൂപയ്ക്കു വാങ്ങിയത്. സര്‍ക്കാര്‍ അംഗീകാരം നല്‍കുംമുമ്പേ 33 ലക്ഷം രൂപ കമ്പനിക്ക് അഡ്വാന്‍സ് നല്‍കി. 2018 ഏപ്രില്‍ വരെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ലെങ്കിലും ജൂണില്‍ വാഹനം പോലീസിന്റെ ഭാഗമായി.

2018 ജൂണ്‍ വരെ വാഹനവിതരണക്കാരനു കൊടുക്കാനുള്ള 77 ലക്ഷം രൂപ ബാക്കി കൊടുത്തില്ല. നക്‌സെലെറ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ഉപയോഗത്തിനു വാങ്ങേണ്ട ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വി.ഐ.പി സുരക്ഷയ്ക്കായാണ് വാങ്ങിയത്. ഇത് പോലീസ്‌നവീകരണ പദ്ധതിയില്‍ അനുവദനീയമല്ല. ടെന്‍ഡര്‍ വിളിക്കാതെയും മുന്‍കൂറായി തുക വിട്ടുകൊടുത്തുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നടപടി ചട്ടലംഘനമാണെന്നാണ് വിലയിരുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends