ശരിക്കും എത്രവയസായി.... ഏത് കാര്യം പറയുമ്പോഴും ഇഷ്ടമുള്ള നടനെ ചേര്‍ത്ത് പറയുമ്പോള്‍ കേള്‍ക്കാനാളുണ്ട്; അല്ലാതെ ഉപദേശിക്കാന്‍ വന്നാല്‍ ഓടിച്ച് വിടും; ദൗത്യം ഏറ്റെടുത്ത് പ്രമുഖ ഡോക്ടര്‍

എല്ലാവരും ഉദാഹരണത്തിന് പറയുന്ന പേരുകളാണ് മമ്മൂട്ടി. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കത്തേയില്ല. മമ്മൂട്ടിയ്ക്ക് എത്ര വയസാണെന്ന് നമുക്കറിയാം. എങ്കിലും ഇപ്പോഴും കോളേജ് കുമാരനെ പോലെയാണ് മമ്മൂട്ടിയെ കണാന്‍. ഷഷ്ടി പൂര്‍ത്തി കഴിഞ്ഞയാളാണെന്ന് ആരെങ്കിലും മമ്മൂട്ടിയെപ്പറ്റി പറയുമോ. അത് മമ്മൂട്ടിയുടെ ചിട്ടകളെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ നമ്മളൊക്കെ അതിന് മെനക്കെടുമോ?
പലരെയും അലട്ടുന്ന പ്രശ്‌നമാണ് അമിത വണ്ണം. ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഇത്തരത്തില്‍ അമിത വണ്ണത്തിന് കാരണം ആകുന്നത്. ഇതൊക്കെ അറിയാമെങ്കിലും കൃത്യമായി ആഹാരം നിയന്ത്രിക്കാന്‍ സാധിക്കാത്തവരുണ്ട്. ഇതിനെ കുറിച്ച് ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നടന്‍ മമ്മൂട്ടിയുടെ പ്രായവും അഹാരരീതിയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്.
രാവിലെ രോഗികളെ നോക്കി തുടങ്ങിയതേ യുണ്ടായിരുന്നുള്ളൂ.
ആദ്യ രോഗി, രാജേശ്വരിയമ്മ
ഏതാണ്ട് 80 കിലോക്ക് മുകളില്‍ ഭാരം.
പൊക്കം അഞ്ചടിയ്ക്കകം.
ഏതാണ്ടു 60 വയസ്സു തോന്നിക്കും. ശരിക്കും പ്രായം 46
ഒരല്പം ഡയബറ്റിസ് ഒരല്പം രക്തസമ്മര്‍ദ്ദം ഒരല്പം കൊളസ്‌ട്രോള്‍
പ്രശ്‌നം തലകറക്കം. ഏറെ നാളായി നില്‍ക്കുന്ന തലകറക്കം ഇ.എന്‍.ടി ഡോക്ടറെ കാണിക്കണം എന്ന നിര്‍ദ്ദേശം അനുസരിച്ച് വന്നിരിക്കുകയാണ്. രാജേശ്വരിയമ്മയെ വിശദമായി പരിശോധിച്ചു. ചെവിയുടെ ബാലന്‍സ് നിയന്ത്രിക്കുന്ന അവയവത്തിനുള്ള പ്രശ്‌നമാണെന്ന് വിലയിരുത്തി. രോ?ഗിയോട് കാര്യങ്ങള്‍ വിശദീകരിച്ച് പോകുന്നതിന് ഇടയില്‍ അഞ്ചടിയില്‍ താഴേപൊക്കവും 80 തിന് മുകളില്‍ ഭാരമുള്ള രോ?ഗിയോട് ഞാന്‍ ഒരു ചെറുചിരിയോടെ ചോദ്യം എറിഞ്ഞു.
എത്ര വയസായി.
46
രോഗിയുടെ അമിത വണ്ണം കണ്ട് സഹിക്കാന്‍ വയ്യാതെ ഞാന്‍ എന്റെ പതിവ് പ്രഖ്യാപനം നടത്തി.
' മമ്മൂട്ടിക്ക് 96 വയസായി.'
രാജേശ്വരി അമ്മ ഒന്ന് ഞെട്ടി. പുരികം ഉയര്‍ത്തി ചിരിച്ച് കൊണ്ട് ഉത്തരം
' 96 ഒന്നും ആയി കാണില്ല...'
'എന്നാലും ഒറ്റ നോട്ടത്തില്‍ എത്ര പറയും, ഒരു 40 എങ്കിലും പറയുമോ?അദ്ദേഹത്തിനെ പോലെ ആഹാരം കഴിക്കണം. അതാണ് ഇപ്പോഴും ചെറുപ്പമായിരിക്കാന്‍ കാരണം'
'അവരെല്ലാം സ്വര്‍ണം മുക്കിയല്ലേ കഴിക്കുന്നത്. നമുക്ക് അതിനാകില്ലല്ലോ ഡോക്ടറെ'
എനിക്ക് ആവേശം മൂത്തു.
'അവര്‍ സ്വര്‍ണം മുക്കികഴിക്കുന്നില്ല എന്ന് മാത്രമല്ല, ആഹാരം കുറച്ച് മാത്രമേ കഴിക്കുന്നുള്ളൂ. ആഹാരം ആവശ്യത്തിലധികം കഴിച്ചതിന്റെ എല്ലാം പ്രശ്‌നങ്ങളും നിങ്ങള്‍ക്കുണ്ട്.. 46 വയസിന് ഇടയില്‍ 100 വയസിന്റെ ആഹാരം നിങ്ങള്‍ കഴിച്ച് കഴിഞ്ഞു.'
ഇങ്ങനെയാണ് മിക്ക രോ?ഗികളും, ഇങ്ങനെയാണ് കേരളത്തിന്റെ പൊതു ചിത്രം
ആഹാരം കുറച്ച് മാത്രമേ കഴിക്കുന്നൂള്ളൂവെന്നാണ് ചിലരുടെ ധാരണ. ആവശ്യം ഉള്ളതിന്റെ എത്രയോ ഇരട്ടിയാണ് ഓരോരുത്തരും കഴിക്കുന്നത്. . ആഹാരം അങ്ങനെ വാരിവലിച്ച് കഴിക്കാന്‍ പല ന്യായീകരണങ്ങളും കണ്ടെത്താറുമുണ്ട്.
പാരമ്പര്യമായി ഞങ്ങള്‍ക്കെല്ലാം വണ്ണമാണ്. എനിക്ക് തൈറോയിഡ് രോ?ഗമാണ്. ഒന്നും കഴിക്കാതെ വണ്ണം വെക്കുന്നതാണ് എന്നൊക്കെ. ഒന്നും കഴിക്കാതെയും തൈറോയിഡ് രോഗം കാരണവും, പാരമ്പര്യം മാത്രം കൊണ്ടും അമിത വണ്ണം ഉണ്ടാവുകയില്ലതന്നെ!
മമ്മൂട്ടി എന്ത് കഴിക്കുന്നുവെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനും എനിക്കറിയില്ല.
പക്ഷേ ഒരു കാര്യം വ്യക്തം മമ്മൂട്ടി കുറച്ചെ കഴിക്കുന്നുള്ളൂ. കഴിക്കുന്നത് ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രവും,
കഴിക്കാനായി ജീവിക്കുന്നേയില്ല, ജീവിക്കാനായി കഴിക്കുന്നു.
അങ്ങനെയാകണം എല്ലാവരും . ദീര്‍ഘനാള്‍ സുന്ദരനും സുന്ദരിയുമായിജീവിക്കാന്‍ ആഹാരം മിതമായി കഴിക്കണം
രാജേശ്വരിയമ്മക്ക് അല്‍പം സുദീര്‍ഘമായി തന്നെ ഞാന്‍ ക്ലാസ് എടുത്തു, ആഹാരം കഴിക്കേണ്ട രീതി ,ആഹാരം ഉണ്ടാക്കേണ്ട രീതി അങ്ങനെ പലതും
ഇറങ്ങാന്‍ നേരം രാജേശ്വരിയമ്മയ്ക്ക് വീണ്ടും സംശയം
' ഇതൊക്കെ നടക്കുമോ ഡോക്ടറെ '
' നടന്നേ തീരു, ഒരു 20കിലോ ഭാരം കുറയ്ക്കൂ '
'ഈ വണ്ണം കാരണമാണോ തലകറക്കം'
വീണ്ടും സംശയം
അല്ല എന്ന് വ്യക്തമായ ഉത്തരം ഉണ്ടെങ്കിലും ഞാന്‍ ഒന്നും മിണ്ടിയില്ല. അങ്ങനെയെങ്കിലും വണ്ണം കുറയട്ടെ.
കൂടെ ഡയബറ്റിസും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയട്ടെ.
എന്നാലും ശരിക്കും മമ്മൂട്ടിക്ക് എത്ര വയസ്സായി കാണും !
എനിക്കിപ്പോഴും കണ്‍ഫ്യൂഷനാണ്!
https://www.facebook.com/Malayalivartha

























