തലയോട്ടി പിളർന്ന് മരണം വരെ സംഭവിക്കാം; ഐസ് ബക്കറ്റ് ചലഞ്ചിനും ബോട്ടിൽ ചലഞ്ചിനും പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി 'സ്കൾ ബ്രേക്കർ ചലഞ്ച്'

ഒരുകാലത്ത് യുവാക്കളെ ഹറാം കൊള്ളിച്ച ഐസ് ബക്കറ്റ് ചലഞ്ചിനും ബോട്ടിൽ ചലഞ്ചിനും പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി 'സ്കൾ ബ്രേക്കർ ചലഞ്ച്'. ടിക്‌ടോക് പോലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ച് എത്രത്തോളം അപകടകാരിയാണെന്നുള്ളത് സൂക്ഷിക്കേണ്ടകാര്യമാണ്. ഈ ചലഞ്ചിലൂടെ തലയോട്ടി പിളർന്ന് മരണം വരെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
ചലഞ്ചിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പേരാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. ഒരാൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടുപേർ നിൽക്കും. ശേഷം അവർ മുകളിലോട്ട് ചാടും. അതിനുശേഷം നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുമ്പോൾ സൈഡിലുള്ള രണ്ടുപേർ തങ്ങളുടെ കാലുകൾ ഉപയോഗിച്ച് ആ വ്യക്തിയെ നിലത്ത് വീഴ്ത്തുന്നതാണ് ചലഞ്ച്. പുറവും തലയും ഇടിച്ചാണ് ഇയാൾ നിലത്ത് വീഴുക.
വീഴ്ചയുടെ ആഖാതത്തിൽ ബോധം വരെ നഷ്ടപ്പെടാം.സ്കൾ ബ്രേക്കർ ചലഞ്ച് വന്നതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. കേരള പൊലീസിനും ചലഞ്ചിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവൽകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
'ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കൾ ബ്രേക്കർ പോലുള്ള ഗെയിമിങ്ങ് ചലഞ്ചുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. രസകരമായി തോന്നി, കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ജീവൻ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിങ്ങ് ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്‌കൂൾ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലർത്തേണ്ടതാണ്.' എന്ന് കേരള പൊലീസിന്റെ ഫേസ്ബുക്‌പോസ്റ്റിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























