അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കണ്ടെത്തിയത് കടല്‍ഭിത്തിയോട് ചേര്‍ന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കണ്ണൂരിലെ തയ്യിലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്ബതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യിലിന് സമീപമുള്ള കടല്‍ഭിത്തിയോട് ചേര്‍ന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കാണാതായെന്ന് രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha

























