Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം; യുവനടൻ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും ശ്രമം

17 FEBRUARY 2020 02:11 PM IST
മലയാളി വാര്‍ത്ത

യുവനടൻ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും ശ്രമം. ഷെയ്ന്‍ വെയിലിന്റെ സംവിധായകന് കത്തയച്ചു.ബാക്കി ലഭിക്കാനുള്ള തുക കൈപ്പറ്റാതെ തന്നെ സിനിമ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്നും ഷെയ്ന്‍ അറിയിച്ചു. തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച്‌ ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. 'വെയില്‍' സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും, കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കത്തില്‍ പറയുന്നു.

അതേസമയം, ഇക്കാര്യത്തെക്കുറിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് ജോബി ജോര്‍ജ് പ്രതികരിച്ചു. സിനിമാക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച്‌ ഷെയ്ന്‍ മുടി മുറിച്ചിരുന്നു.

മുടി വെട്ടിയതിന് നിര്‍മ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന് നിര്‍മ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ ഷെയ്ന്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമാകുന്നത്. വിവാദം മൂക്കവേ വെയില്‍ സിനിമാക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ച്‌ മുടിയും താടിയും വടിച്ചു. ഇതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയായിരുന്നു. അമ്മ സംഘടനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനൊക്കെ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്‌തിരുന്നു.

വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിയിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.എന്നാല്‍, നടന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അമ്മയും തള്ളിയിരുന്നു.

2018 മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ ധാരണയായിരുന്ന ഉല്ലാസം ഒരു വര്‍ഷം വൈകി കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആരംഭിച്ചത്. ജൂലൈയില്‍ ചിത്രീകരണം കഴിഞ്ഞെങ്കിലും ഡബ്ബിംഗ് പൂര്‍ത്തിയാക്കാനായില്ല. ഷെയിന്‍റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കമായിരുന്നു ഡബ്ബിംങ് വൈകിപ്പിച്ചത്. 25 ലക്ഷം രൂപ കരാർ ഒപ്പിട്ട് ആരംഭിച്ച സിനിമയ്ക്കു ഷെയ്ൻ 20 ലക്ഷം രൂപ കൂടി അധിക പ്രതിഫലം ആവശ്യപ്പെട്ടെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം. തര്‍ക്കം പരിഹരിക്കാനാവാതെ ചിത്രത്തിന്‍റെ ഡബ്ബിംഗ് ചെയ്യില്ലെന്ന നിലപാടില്‍ ഷെയ്ന്‍ ഉറച്ചു നിന്നതോടെ ഡബ്ബിംങ് നീണ്ടുപോവുകയായിരുന്നു.

ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ നിര്‍മ്മാതാക്കളുമായുള്ള സമവായത്തിന് സാഹചര്യമൊരുങ്ങുകയായിരുന്നു.

ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഷെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ അമ്മ ഷെയ്നിനോട് നിര്‍ദ്ദേശിച്ചത്.

വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ അമ്മ യോഗത്തില്‍ അറിയിച്ചിരുന്നു. നേരത്തെ നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്.വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends