Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആഷിക് അബു പെട്ടു, തട്ടിപ്പില്‍ കേസെടുക്കാന്‍ കലക്ടര്‍ സുഹാസ് ; സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു

17 FEBRUARY 2020 01:04 PM IST
മലയാളി വാര്‍ത്ത

സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു. പരിപാടി സംഘടിപ്പിച്ച്‌ മാസങ്ങള്‍ പലതായിട്ടും സംഘാടകര്‍ തുക സര്‍ക്കാരില്‍ അടയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരായാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. മറുപടി നല്‍കാതെ ബി.ജെ.പി നേതാവിനെ പരിഹസിക്കുവാനാണ് റിമ കല്ലിംഗല്‍ അടക്കമുള്ള സംഘാടകര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ പണമൊന്നും സര്‍ക്കാരിലേക്ക് കൈമാറിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതോടെ സംഘാടകര്‍ പെട്ടു.

എന്നാൽ പരിപാടി വിജയമായിരുന്നില്ലെന്നും, വരവിനേക്കാള്‍ ചെലവായെന്നുമുള്ള വാദമുയര്‍ത്തി പ്രതിരോധിക്കുവാനാണ് സംഘാടകര്‍ ശ്രമിച്ചത്. എന്നാല്‍ ജനം തിങ്ങിനിറഞ്ഞ പരിപാടി എങ്ങനെ നഷ്ടമായി എന്ന ചോദ്യമുയര്‍ന്നതോടെ ആറുലക്ഷം രൂപയടച്ച്‌ സംഘാടകര്‍ തടിയൂരാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം എറണാകുളം കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരി എന്ന സംഘാടകരുടെ പ്രചരണം കളക്ടര്‍ നേരിട്ട് തള്ളിക്കളയുകയുണ്ടായി. സന്ദീപ് ജി. വാര്യരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു.

പരിപാടിയുടെ സംഘാടകരിൽ ഒരാളും സംഗീതജ്ഞനുമായ ബിജിബാൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കളക്ടർ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയാണെന്ന് പറഞ്ഞിരുന്നു. ഈ കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.

കൊച്ചി ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന രീതിയിൽ തന്റെ പേര് ഉപയോഗിക്കരുതെന്നും,​ ഇനിയും ഇത് ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും സുഹാസ് കത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം,​ രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് ഉപയോഗിച്ചത് സാങ്കേതിക പിഴവാണെന്ന് ബിജിബാൽ പ്രതികരിച്ചു.'കരുണ സംഗീത നിശയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടത്. സത്യസന്ധമായിട്ടാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടാം. സംഗീത നിശയ്ക്ക് ചിലവായ പണം കൊടുത്ത് തീർത്തശേഷം ബാക്കി ദുരിതാശ്വാസ ഫണ്ടിൽ അടയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു' എന്നും ബിജിബാൽ പറഞ്ഞു.

സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ സംഗീത പരിപാടി തട്ടിപ്പാണെന്ന ഹൈബി ഈഡൻ എം.പിയുടെ ആരോപണത്തിന് സംവിധായകന്‍ ആഷിഖ് അബു ഇന്നലെ മറുപടി നൽകിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിന് നടത്തിയ പരിപാടിയല്ല കരുണ. കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണ് ഇത്.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാത്ത, പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ പരിപാടി തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതായി എന്ത് അടിസ്ഥാനത്തിലാണ് ഹൈബി പറയുന്നത് കണ്ടെത്തിയ തട്ടിപ്പ് എന്താണെന്ന് അറിയാനുളള അവകാശം തങ്ങള്‍ക്കുണ്ടെന്നും അത് തെളിവുസഹിതം എല്ലാവരെയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. ആഷിഖിന് പോലും വിശ്വസനീയമായ രീതിയില്‍ പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത കളളമാണ് സംഗീത നിശയില്‍ നടന്നതെന്നാണ് ഇതിനുളള ഹൈബിയുടെ മറുപടി. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്തുവിട്ട ചെക്കിന്റെ തിയതി ആരോപണം വന്നതിന് ശേഷമുളള 14.02.2020 ആണ്. ഒക്ടോബര്‍ 16ന് ബിജിബാല്‍ റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററിന് നല്‍കിയ കത്തില്‍ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീതനിശ എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ഹൈബി വിശദമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends