ബഹ്റക്കെതിരെ അന്വേഷണത്തിന് നീക്കം; സംസ്ഥാന പോലീസ് മേധാവി ബഹ്റക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചേക്കും; ആഭ്യന്തര വകുപ്പ് അഡീഷ്ണൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ അന്വേഷണ ചുമതല ഏൽപ്പിച്ചേക്കും

സംസ്ഥാന പോലീസ് മേധാവി ബഹ്റക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. ആരോപണങ്ങൾ സർക്കാരിന്റെ നേർക്ക് ഉയരുന്ന സാഹചര്യത്തിലാണ് ബഹ്റക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യത മുഖ്യമന്ത്രി പരിശോധിക്കുന്നത്.
ആഭ്യന്തര വകുപ്പ് അഡീഷ്ണൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ അന്വേഷണ ചുമതല ഏൽപ്പിച്ചേക്കും. തത്കാലം മാധ്യമ ശ്രദ്ധയിൽ നിന്നും വിവാദങ്ങൾ അടർത്തി മാറ്റാൻ ഇത്തരമൊരു നീക്കം അനിവാര്യമാണെന്ന ചിന്തയിലാണ് സി പി എമ്മും സർക്കാരും.
ചീഫ് സെക്രട്ടറിയെ അന്വേഷണ ചുമതല ഏൽപ്പിക്കാമെന്ന് കരുതിയെങ്കിലും അദ്ദേഹവും ആരോപണ വിധേയനാണ്. വഴിവിട്ട് വാങ്ങിയ രണ്ട് പോലീസ് കാറുകളിൽ ഒരെണ്ണം ഉപയോഗിക്കുന്നത് ടോം ജോസാണ്.
അതിനിടെ സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ മാധ്യമപ്രവർത്തകരുമായി ഇത് സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നുണ്ട്. ഞായറാഴ്ച കോടിയേരി പത്ര സമ്മേളനം വിളിച്ചതിന്റെ ഉദ്ദേശം അലനും താഹയുമായിരുന്നില്ല. ബഹ്റ വിഷയത്തിൽ മാധ്യമങ്ങളുടെ സമീപനം മനസിലാക്കുകയായിരുന്നു ഉദ്ദേശം.
ബഹ്റയെ മാറി നിർത്തി അന്വേഷണം പ്രഖ്യാപിക്കുന്നതാണ് അഭികാമ്യം എന്നാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കരുതുന്നത്. എന്നാൽ അതിന് മുഖ്യമന്ത്രി തയ്യാറാവില്ല. ബഹ്റയെ അദ്ദേഹത്തിന്റെ നിർണായക ഘട്ടത്തിൽ കൈയൊഴിയാതെ ഒരു തീരുമാനം എടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ട ബഹ്റ തന്നെ രക്ഷിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ബഹ്റക്ക് കേന്ദ്ര ഡപ്യൂട്ടേഷൻ ശരിയാവുയാണെങ്കിൽ അദ്ദേഹം കേരളം വിടും. അത് എത്രയും വേഗം ശരിയാവണേ എന്ന പ്രാർത്ഥനയിലാണ് സംസ്ഥാന സർക്കാർ. ബഹ്റയെ സിംപിളായി ഒഴിവാക്കാം എന്നതാണ് കാരണം.
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഒരു തീരുമാനം അടിയന്തിരമായി എടുത്തില്ലെങ്കിൽ ബുദ്ധിമുട്ടാവും എന്ന കാര്യം അദ്ദേഹത്തിന് മനസിലായിട്ടുണ്ട്.
സി സി റ്റി.വി. പദ്ധതിയിൽ ഉൾപ്പെട്ട ഗാലക്സോൺ എന്ന കമ്പനി സി പി എമ്മിന്റെ ഉയർന്ന നേതാക്കളുടെ ബിനാമി സ്ഥാപനമാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം സി പി എമ്മിനെ പ്രതിസന്ധിയിലാക്കി. കെൽട്രോണിനെ മുന്നിൽ നിർത്തി നടത്തിയ അഴിമതി ഭരണത്തിലുള്ള ഉന്നരിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. പോലീസ് ആസ്ഥാനത്ത് ഗാലക്സോണിന് ഓഫീസ് ഒരുക്കിയതിന് എതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും എന്ന ഭീഷണിയുംചെന്നിത്തല നടത്തിയിട്ടുണ്ട്.
ആയുധ ഇടപാട് എൻ ഐ എയും സാമ്പത്തിക ഇടപാട് സി ബി ഐയും അന്വേഷിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം സർക്കാർ അംഗീകരിക്കില്ലെങ്കിലും ഇത് കേരള സർക്കാരിനെ പ്രതിസസിയിലാക്കിയിട്ടുള്ളതായി സർക്കാർ മനസിലാക്കുന്നു.
കഴിഞ്ഞ നാലു വർഷവും എടുത്തു പറയത്തക്ക അഴിമതികളൊന്നുമില്ലാതെ മുന്നോട്ടു പോയ സർക്കാരാണ് അവസാന വർഷം പ്രതിസസിയിലായത്. ഉമ്മൻ ചാണ്ടി സർക്കാർ പ്രതിരോധത്തിലായതിന്റെ ഇരട്ടിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. പ്രതിപക്ഷം ദുർബലമായതു കൊണ്ട് മാത്രമാണ് പിണറായി സർക്കാരിന് മുന്നോട്ടു പോകാൻ കരുതുന്നത്. എന്നാൽ തദ്ദേശതെരഞ്ഞടുപ്പ് പടിവാതുക്കലെത്തി നിൽക്കവേ പ്രതിസന്ധിയുടെ ആഴം വർധിക്കുകയാണ്.
https://www.facebook.com/Malayalivartha

























