വളർത്തു കോഴി കിണറ്റിൽ വീണതോടെ സ്വന്തം ജീവൻ മറന്നു.. അയല്‍വീട്ടില്‍ പോയി കൊട്ട വാങ്ങിയ യുവതിയെ പിന്നീട് കണ്ടെത്തുന്നത് കിണറ്റില്‍ മരിച്ച നിലയില്‍! പാലക്കാട് യുവതിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ...
കിണറ്റില്‍ വീണ വളര്‍ത്തുകോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് കോട്ടായി സ്വദേശി ശോഭനയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്‍വശത്തെ കിണറ്റില്‍ വീണ വളര്‍ത്തുകോഴിയെ രക്ഷപ്പെടുത്താന്‍ അയല്‍ വീട്ടില്‍ പോയി കൊട്ട വാങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ വൈകീട്ട് ശോഭനയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറ്റില്‍ കോഴിയെയും രക്ഷിക്കാന്‍ ഉപയോഗിച്ച കൊട്ടയും കണ്ടെത്തി. രക്ഷിയ്ക്കുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണതാകുമെന്നാണ് പൊലീസ് നിഗമനം. ശോഭന അമ്മയെ വിളിച്ച് കോഴി കിണറ്റില്‍ വീണതായും വീട്ടില്‍ ആരും ഇല്ലെന്നും പറഞ്ഞിരുന്നു. സംഭവ സമയം ശോഭനയുടെ ഭര്‍ത്താവ് രാജേഷും രാജേഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഇല്ലായിരുന്നു. രാജേഷ് തിരിച്ചെത്തി ശോഭനയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മക്കളുണ്ട്
https://www.facebook.com/Malayalivartha