ജീവിതത്തിലേക്ക്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന വാവ സുരേഷിനെ തുടർ ചികിത്സക്കായി പ്രത്യേക വാർഡിലേക്ക് മാറ്റുന്നു; ദിവസങ്ങളായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിലുള്ള പാമ്പുകളുടെ തോഴന്റെ ആരോഗ്യപുരോഗതിക്കായി പ്രാർത്ഥനയോടെ കേരളം

തിരുവനതപുരം മെഡിക്കൽ കോളേജിൽ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷിന്റെ തുടർ ചികിത്സക്കായി പ്രത്യേക വാർഡിലേക്ക് മാറ്റുമെന്ന് മെഡിക്കൽകോളേജ് ഡോക്ടർമാർ മലയാളിവാർത്തയോട് . വാവ സുരേഷിന്റെ ചികിത്സക്കായി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡ് ചേരുകയും അത് പ്രകാരം ചികിത്സക്കായി പ്രത്യേക വാർഡിലേക്ക് മാറ്റാൻ തീരുമാനം എടുക്കുകയുമായിരുന്നു. ദിവസങ്ങളായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് വാവ സുരേഷ് ഉളളത്.
പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യത്യസ്തമായ വാർത്തകളാണ് പുറത്തു വരുന്നത്. എന്നാൽ മലയാളിവാർത്ത മെഡിക്കൽ കോളേജിലെ അധികൃതരുമായും വാവ സുരേഷിന്റെ ഉറ്റ ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടുതന്നെ കൃത്യമായ വാർത്ത പുറത്തെത്തിക്കുകയാണ്.
ഫെബ്രുവരി 13 വ്യാഴാഴ്ചയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. പത്തനാപുരത്ത് വെച്ചായിരുന്നു സഭവം. ഒരു വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ഉഗ്രവിഷമുളള പാമ്പായ അണലിയാണ് വാവ സുരേഷിനെ കടിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. വലത് കയ്യിലെ മൂന്നാമത്തെ വിരലിലാണ് അണലി കടിച്ചത്.
അശാസ്ത്രീയമായും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുമാണ് പാമ്പിനെ പിടികൂടുന്നത് എന്ന് വാവ സുരേഷ് നിരന്തരം വിമർശനങ്ങൾ നേരിടുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നും രണ്ട് ദിവസത്തിനുളളില്‍ വാര്‍ഡിലേക്ക് മാറ്റിയേക്കും എന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തന്നെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തളളി വാവ സുരേഷും രംഗത്ത് വന്നിട്ടുണ്ട്. തനിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ആരോഗ്യ നിലയില്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വാവ സുരേഷ് പറയുന്നു.
വാവ സുരേഷിന് വേണ്ടി ബിജെപി നേതാവ് വിവി രാജേഷും രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























