ചാനൽ മാറ്റിയതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ കറിക്കത്തിയെടുത്ത് അച്ഛനെ കുത്തി മകൻ; തടയാനെത്തിയ അമ്മയ്ക്ക് നെഞ്ചിൽ പരിക്കേറ്റു

അച്ഛന്‍ കണ്ടുകൊണ്ടിരുന്ന ചാനല്‍ മകൻ മാറ്റിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെയും അമ്മയെയും കുത്തി പരിക്കേല്‍പ്പിച്ചു. ജഗതി കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയന്‍ (60 ), ശോഭ (57 ) എന്നിവരെയാണ് മകന്‍ അനൂപ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വാക്കേറ്റത്തിനൊടുവിൽ അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് അനൂപ് വിജയനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അമ്മയുടെ നെഞ്ചിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ തമ്പാനൂർ പോലീസ് പിടികൂടി.
https://www.facebook.com/Malayalivartha

























