ആ മൂന്നാംയാമം ഭയക്കണം... കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ അപകടകാരണം ദുരൂഹമായി തുടരുന്നു; പല സംശയമുന്നയിച്ച് അന്വേഷണ സംഘം; 20 അടി നീളവും 25 ടണ്ണോളം ഭാരവുമുള്ളകണ്ടൈയ്‌നറും വില്ലന്‍; അപകടത്തിന്റെ വ്യാപ്തികൂട്ടിയത് ലോറിയില്‍ ഉറപ്പിക്കാത്ത കണ്ടെയ്‌നറാണെന്നും സംശയം; ഉറക്കം രക്ഷപ്പെടുമോ?

മലയാളികളെ സങ്കടക്കടലിലാഴ്ത്തിയ തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 മലയാളികളുടെ ജീവനെടുത്ത ബസ് ദുരന്തത്തിന്റെ കാരണം സംബന്ധിച്ചു ദുരൂഹത തുടരുകയാണ്. ടയര്‍ പൊട്ടിയതിനേത്തുടര്‍ന്നു നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി എതിര്‍ദിശയിലെത്തിയ വോള്‍വോ ബസ് ഇടിച്ചുതകര്‍ത്തെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു തമിഴ്‌നാട് പോലീസ് പറയുന്നു. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിലും വ്യക്തമാക്കി.
അതേസമയം ഉറക്കവും ഒരു വില്ലനായി മാറുകയാണ്. രാത്രിയുടെ രണ്ടാം യാമത്തിന് ശേഷവും മൂന്നാം യാമത്തിനിടയിലുമാണ് എല്ലാവരേയും ഗാഢ നിദ്രയിലേക്ക് നയിക്കുന്നത്. ഈ സമയത്താണ് പല അപകടങ്ങളും ഉണ്ടാകുന്നത്. ഈ സമയത്ത് എത്രയൊക്കെ ശ്രമിച്ചാലും അറിയാതെ കോട്ടുവായ് ഇടുന്ന പ്രവണത എല്ലാവരിലും കാണാം. രാത്രിയുടെ മൂന്നാം യാമത്തില്‍ കാണുന്ന തണുത്ത കാറ്റ് മനസിനേയും ശരീരത്തേയും സുഖിപ്പിച്ച് ഉറക്കത്തിലേക്ക് നയിക്കും. അന്നേരമാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന് കണ്ണ് ചിമ്മിയാല്‍ മതി വണ്ടി തെറ്റാന്‍. ഉറക്കം വരുമ്പോള്‍ പത്ത് മിനിറ്റ് കണ്ണടച്ചിരുന്ന് ഒരു കാപ്പിയോ മറ്റോ കുടിച്ചിട്ട് യാത്ര ചെയ്യുന്നതാണ് നല്ലത്. അല്ലാതെ വരുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
അതേസമയം കണ്ടെയ്‌നര്‍ ലോറി മുക്കാല്‍ കിലോമീറ്ററോളം മീഡിയനില്‍ ഉരസി ഓടിയെന്നു പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് 150 മീറ്ററോളം മീഡിയനു മുകളിലൂടെ ഓടിയതിന്റെയും ലക്ഷണമുണ്ട്. അടുത്ത വളവിലാണു മീഡിയന്‍ മറികടന്ന് ലോറി എതിര്‍ദിശയിലെ റോഡിലേക്കു കയറിയത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാകാമെന്ന നിഗമനത്തിനു കാരണമിതാണ്. ടയര്‍ പൊട്ടിയതാണെങ്കില്‍ ഒരു കിലോമീറ്ററോളം ഓടില്ല. ഒപ്പമുണ്ടായിരുന്ന ക്ലീനറാണു വണ്ടി ഓടിച്ചിരുന്നതെന്ന സംശയവും പോലീസിനുണ്ട്.അപകടസ്ഥലത്തിന് ഒരു കിലോമീറ്റര്‍ മുമ്പേ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. പിന്നിലെ മൂന്നുനിര ടയറുകളില്‍ നടുവിലത്തേതാണു പൊട്ടിയത്. എന്നാല്‍, മുന്നിലെ ടയറുകള്‍ പൊട്ടിയാലേ ഇത്തരം അപകടത്തിനു സാധ്യതയുള്ളൂവെന്നു കണ്ടെയ്‌നര്‍ ലോറി െ്രെഡവര്‍മാര്‍ പറയുന്നു. പിന്നിലെ ടയര്‍ പഞ്ചറായാല്‍ വണ്ടി സാവധാനം ഒതുക്കാന്‍ കഴിയും. ലോറിയുടെ െ്രെഡവര്‍ ക്യാബിനു കാര്യമായ തകരാറില്ല.
അവിനാശിയില്‍ ദുരന്തത്തിനിടയാക്കിയ ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ 25 ടണ്‍ ഭാരം നിറച്ച കണ്ടെയ്‌നര്‍ ഉറപ്പി ച്ചിരുന്നില്ലയെന്ന് സംശയമുണ്ട്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് എന്നു കരുതുന്നു.
ആറുവരിപ്പാതയില്‍ ഡിെവെഡറിനോടു ചേര്‍ന്ന ട്രാക്കിലേക്കാണു ലോറി ഇറങ്ങിയതെങ്കിലും ബസുമായി കൂട്ടിയിടിച്ചില്ല. ഉറപ്പിക്കാതിരുന്ന കണ്ടെയ്‌നര്‍ തൊട്ടടുത്ത ട്രാക്കിലേക്കു വീണതാണ് ബസില്‍ ഇടിക്കാനിടയാക്കിയത്. ലോറിയുടെ ഹെഡ്‌െലെറ്റ് കണ്ടതോടെ ബസ് ട്രാക്ക് മാറിയിരിക്കാനാണു സാധ്യത. എന്നാല്‍ രണ്ടു ട്രാക്കുകളിലായി വീണുകിടന്ന കണ്ടെയ്‌നര്‍ വില്ലനായി.
കെ.എല്‍. 07 സി.എസ്. 6325 നമ്പര്‍ ഭാരത് ബെന്‍സ് ലോറി അടുത്തിടെയാണു രജിസ്റ്റര്‍ ചെയ്തത്. പുതിയ വാഹനമായതിനാല്‍ സാങ്കേതികത്തകരാര്‍ സാധ്യത കുറവാണ്. അപകടത്തിനു പിന്നാലെ ലോറി െ്രെഡവര്‍ മുങ്ങി.
മണിക്കൂറുകള്‍ക്കുശേഷം പോലീസില്‍ കീഴടങ്ങി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു െ്രെഡവര്‍ മൊഴിനല്‍കി. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു. എറണാകുളത്തുനിന്നു സേലത്തേക്കാണു ലോറി പോയത്. എന്നാല്‍, ലോറിയില്‍നിന്നു ലഭിച്ച ബില്‍ തൂത്തുക്കുടിയിലേക്കുള്ളതാണ്.
കടവന്ത്ര ആസ്ഥാനമായ ഗ്ലോബല്‍ ഷിപ്പിങ് എന്ന സ്ഥാപനത്തിന്റേതാണ് അപകടമുണ്ടാക്കിയ കോസ്റ്റ എന്ന കണ്ടെയ്‌നര്‍ ലോറി.
അലക്‌സ് എന്നയാളാണ് ഉടമ. തിരുപ്പൂരിലേക്കും ബംഗളുരുവിലേക്കുമാണ് ഇവര്‍ കൂടുതലായും കണ്ടെയ്‌നര്‍ കൊണ്ടുപോകുന്നത്. ഗുജറാത്തില്‍നിന്നുള്ള ടൈല്‍ നിറച്ച കണ്ടെയ്‌നറായിരുന്നു അപകടമുണ്ടാക്കിയ ലോറിയില്‍. 20 അടി നീളമുള്ള കണ്ടെയ്‌നറിന് 2025 ടണ്‍ ഭാരമുണ്ടായിരുന്നു. ലോറിയുടെ വേഗപരിധി 80 കിലോമീറ്ററാണെങ്കിലും സ്ഥാപനമുടമ 60 കിലോമീറ്ററാക്കി സ്പീഡ് ഗവേണര്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതിയ ലോറിയാണ്. അമിതഭാരമുണ്ടായിരുന്നില്ലെന്നാണു പ്രാഥമികവിവരം.
https://www.facebook.com/Malayalivartha

























