റേഷന്‍കടകളിലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങള്‍ സിവില്‍ സപ്ലൈസ് തിരിച്ചെടുക്കും

റേഷന്‍ കടയില്‍ മോശം അരി സൂക്ഷിച്ചെന്നാരോപിച്ച് വ്യാപാരികള്‍ക്കെതിരെയെടുത്ത നടപടി പുനഃപരിശോധിക്കാന്‍ വ്യാപാരികളുമായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. മോശം ഭക്ഷ്യധാന്യങ്ങളെത്തിച്ചു നല്‍കിയശേഷം കടയുടമകള്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന വാര്‍ത്തയെ തുര്‍ന്നാണ് ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സമവായ ചര്‍ച്ച നടത്തിയത്. റേഷന്‍കടകളിലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത അരിയും ഗോതമ്പും തിരിച്ചെടുക്കാനും സിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനമെടുത്തു.
ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം റേഷന്‍ വ്യാപാരികള്‍ വീടുകളിലേക്ക് കൊണ്ടുപോയ പഴകിയ അരിയും നീക്കം ചെയ്യും. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത കോഴിക്കോട് പുറക്കാട്ടേരിയിലെ കടയ്ക്ക് ലൈസന്‍സ് പുനഃസ്ഥാപിച്ച് നല്‍കും. ലൈസന്‍സ് റദ്ദുചെയ്യപ്പെട്ട കൂടത്തുംപൊയില്‍ സ്വദേശിനി ഹേമലതയ്ക്ക് വീണ്ടും ലൈസന്‍സ് അനുവദിക്കാന്‍ ഡയറക്ടക്ക് ശുപാര്‍ശ ചെയ്യും. ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്.
ആവശ്യത്തില്‍ കൂടുതല്‍ അരിയും ഗോതമ്പും ഇറക്കുന്ന രീതി മാറ്റി ഏകീകരിച്ച വിതരണം നടപ്പാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. ഗുണനിലവാരമുള്ളവ മാത്രം കടകളിലെത്തിച്ചാല്‍ മതിയെന്ന് ജില്ലാ കലക്ടറും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























