19 മനുഷ്യ ജീവനുകൾക്കൊപ്പം അവിനാശിയില്‍ പൊലിഞ്ഞതില്‍ മൂന്നു നായ്ക്കുട്ടികളും

തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ 19 മനുഷ്യര്‍ക്കൊപ്പം യാത്രയായവരിൽ മൂന്നു ഓമനത്തമുള്ള പട്ടികുട്ടികളും. ഒരൊച്ചയുമുണ്ടാക്കാതെ ഉറങ്ങുകയായിരുന്നു ആ നാല് പട്ടിക്കുട്ടികള്‍. ദുരന്തത്തിന് ശേഷം ജീവന്‍ ബാക്കിയായ ഒന്ന് രക്ഷാപ്രവര്‍ത്തകര്‍ കാണുമ്ബോള്‍ പതുങ്ങിയിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അതിനെയെടുത്ത് ബസിന് പുറത്തെത്തിച്ചപ്പോള്‍ എങ്ങോ ഓടി മറഞ്ഞു.
വിദേശ ഇനത്തിലുള്ള പട്ടിക്കുട്ടികളെ യാത്രക്കാരിലാരോ കൊണ്ടു വന്നതായിരുന്നു. അപകട സ്ഥലത്ത് ആദ്യമെത്തിയ അവിനാശി അഗ്നിരക്ഷാ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ പട്ടിക്കുട്ടികളെ കണ്ടത്.
ഇന്നലെ പുലര്‍ച്ചെ മൂന്നേകാലിനാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കു വന്ന ബസില്‍ കൊച്ചിയില്‍ നിന്ന് സേലത്തേക്ക് ടൈലുമായി പോയ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറി അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത ലോറി മറുഭാഗത്തു കൂടി പോയ ബസിന്റെ വലതു വശമാണ് തകര്‍ത്തത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 19 പേരാണ് ദാരുണമായി മരിച്ചത്. ബസ് നാമാവശേഷമായി.
വാഹനാപകടത്തില്‍ പതിനെട്ട് മലയാളികളടക്കം 19പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട ബസാണ് ഗരുഡ കിങ് ക്ലാസ് എന്ന എസി ബസ്. കോയമ്പത്തൂർ-സേലം ദേശീയപാതയിൽ അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാൾ എട്ട് മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha

























