വേദനയായി ജഗതിയും... ഒരു നിമിഷത്തെ കണ്ണുചിമ്മല്‍ മതി എല്ലാം തകരാന്‍; രാത്രിയുടെ അന്ത്യയാമങ്ങളിലെ ഡ്രൈവിംഗില്‍ അറിയണം ഈ വക നിസാര കാര്യങ്ങള്‍

പൊതു നിരത്തുകളില്‍ പൊലിയുന്ന ജീവനുകളില്‍ അധികവും സംഭവിച്ചത് രാത്രികാലങ്ങളിലാണ്. എത്രയെത്ര പേരാ പൊലിഞ്ഞത്. അവരില്‍ പ്രശസ്തരുടെ പേരുമാത്രം വലിയ തലക്കെട്ടില്‍ വരുന്നു. എന്നാല്‍ നാമറിയാത്ത എത്രയെത്ര അപകടങ്ങളാ ദിവസവും സംഭവിക്കുന്നത്. രാത്രിയുടെ അന്ത്യയാമങ്ങളിലെ ഡ്രൈവിംഗില്‍ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാര്‍ദ്ധം മതി എല്ലാം തീരാന്‍. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോള്‍ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് പുലര്‍കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. 19 ജീവനെടുത്ത കോയമ്പത്തൂര്‍ അപകടത്തിലും ലോറി െ്രെഡവര്‍ ഉറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.
നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തില്‍ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകല്‍ ഉണര്‍ന്നിരിക്കാനും രാത്രിയില്‍ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം അഥവാ ബയോളജിക്കല്‍ ക്ലോക്ക് ശരീരത്തിലുണ്ട്. രാത്രിയില്‍ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം തെറ്റും. തുടര്‍ച്ചയായി വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്പോള്‍ ഗ്ലെയര്‍ കൂടുകയും കാഴ്ച കുറയുകയും ചെയ്യും. റോഡിലെ മീഡിയന്‍, ഹമ്പ്, കുഴികള്‍, കട്ടിംഗുകള്‍, മുറിച്ചുകടക്കുന്ന ആളുകള്‍ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിലാണെങ്കിലും, വാഹനത്തിനു മുന്നില്‍ ഇവ കണ്ടാലും പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. കാല്‍ ആക്‌സിലറേറ്ററില്‍ അമര്‍ത്താന്‍ സാദ്ധ്യതയേറെയാണ്. സ്റ്റിയറിംഗും പാളിപ്പോകാം.
പുലര്‍ച്ചെ രണ്ടിനു ശേഷം ശരീരം ഉറങ്ങാനുള്ള പ്രവണത കാട്ടും. ദീര്‍ഘദൂര സര്‍വീസുകളിലെയും ചരക്കു ലോറികളിലെയും ഡ്രൈവര്‍മാര്‍ ജാഗ്രത കാട്ടേണ്ട സമയമാണിത്. ഉറക്കം കീഴടക്കുമ്പോള്‍ തലച്ചോറും ഞരമ്പുകളും മരവിപ്പിലാവും. പ്രതികരണശേഷി അതിനാല്‍ കുറയും.പുലര്‍ച്ചെ 2മുതല്‍ 5 വരെ പുലര്‍ച്ചെ രണ്ടു മുതല്‍ അഞ്ചു വരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ഉച്ചത്തില്‍ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച് വണ്ടിയോടിക്കാമെന്നാണ് മിക്ക ഡ്രൈവര്‍മാരുടെയും ധാരണ. എന്നാല്‍ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തില്‍ എത്ര വമ്പനായാലും ഒരു നിമിഷാര്‍ദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂര്‍ണമായി ഉറക്കത്തിലായിരിക്കും. കാല്‍ അറിയാതെ ആക്‌സിലറേറ്ററില്‍ ശക്തിയായി അമര്‍ത്തും.
ഉറക്കത്തില്‍ നാല് ഘട്ടങ്ങളാണുള്ളത്. ചെറിയ മയക്കം പോലെ. കണ്ണുകള്‍ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധ മനസായതിനാല്‍ വേഗം ഉണരാം ഇതാണ് ഒന്നാം ഘട്ട ഉറക്കം. കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറില്‍ നിന്നുള്ള തരംഗ പ്രവാഹം സാവധാനത്തിലാവുന്നതാണ് രണ്ടാം ഘട്ടം. ബോധമനസിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങും. തലച്ചോറില്‍ നിന്നുള്ള ഡെല്‍റ്റാ തരംഗങ്ങളുടെ പ്രവാഹം ദുര്‍ബലമാവുന്നതാണ് മൂന്നാം ഘട്ടം. കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണു തുറന്നിരുന്ന് നല്ല ഉറക്കത്തിലാവുന്നതാണ് നാലാം ഘട്ടം.
മലയാളത്തിന്റെ പല പ്രയപ്പെട്ടവരും ഉറങ്ങാതെ പോയി ആപത്തില്‍ പെട്ടവരാണ്. അതില്‍ ജീവിച്ചിരിക്കുന്ന ജഗതി ശ്രീകുമാറിന്റെ അവസ്ഥ നമുക്കറിയാം. മലയാളസിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ജഗതിശ്രീകുമാര്‍ ആറു വര്‍ഷമായി ശരീരം തളര്‍ന്ന് വീല്‍ ചെയറിലാണ്. കുടകിലെ സിനിമാ സെറ്റിലേക്കുള്ള യാത്രയ്ക്കിടെ 2012 മാര്‍ച്ച്10ന് പുലര്‍ച്ചെ അഞ്ചിന് മലപ്പുറം പാണാമ്പ്രയിലെ അപകടത്തിനിടയാക്കിയത് െ്രെഡവര്‍ മയങ്ങിപ്പോയതാണ്.
മലയാളത്തിന്റെ മഞ്ഞള്‍പ്രസാദം മോനിഷയുടെ ജീവനെടുത്തത് 1992 ഡിസംബറിലെ ഒരു പുലര്‍കാലത്താണ്. ചേര്‍ത്തല എക്‌സ്‌റേ കവലയിലായിരുന്നു അപകടം. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുമായി സംസാരിച്ചിരിക്കുന്നതിനിടെ െ്രെഡവര്‍ മയങ്ങിപ്പോയി. ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് തലച്ചോറിന് ക്ഷതമേറ്റാണ് 21ാംവയസില്‍ മോനിഷ വിട പറഞ്ഞത്.
ഗുരുവായൂര്‍ ദര്‍ശനത്തിനുശേഷം, താമസിക്കാന്‍ തൃശൂരിലെടുത്തിരുന്ന ഹോട്ടല്‍ മുറി വേണ്ടെന്നുവച്ച് തിരുവനന്തപുരത്തേക്കുള്ള രാത്രി യാത്രയാണ് ബാലഭാസ്‌കറിന്റെയും കുഞ്ഞുമകള്‍ തേജസ്വിനിയുടെയും ജീവനെടുത്തത്. ദേശീയപാതയില്‍ പള്ളിപ്പുറത്ത് റോഡിന് എതിര്‍ ദിശയിലെ മരത്തില്‍ കാറിടിച്ചായിരുന്നു അപകടം.
അല്‍പം ശ്രദ്ധിച്ചാല്‍ രാത്രയപകടം ഒഴിവാക്കാം. അതിവേഗം രാത്രിയാത്രയില്‍ അമിതവേഗത്തിനുള്ള പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാല്‍ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്.
ഉറങ്ങാതിരിക്കാന്‍ എതിര്‍ദിശയിലെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റില്‍ നോക്കി വണ്ടിയോടിക്കുന്ന ശീലം നന്നല്ല. ഇത് കണ്ണിന്റെ കാര്യക്ഷമത കുറയ്ക്കും. അമിത ഭക്ഷണംവയറു കുത്തിനിറച്ച് ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്. സദ്യയുണ്ടശേഷം വണ്ടിയോടിക്കുമ്പോഴും ശ്രദ്ധവേണം. ഉറങ്ങാതിരിക്കാന്‍ പുകവലിക്കുമ്പോള്‍ ശരീരത്തില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞ് ക്ഷീണം കൂടും. കണ്ണുകള്‍ തനിയേ അടയും. മരുന്ന്മയക്കമുണ്ടാക്കുന്ന മരുന്നുകള്‍ രാത്രി യാത്രയില്‍ വേണ്ട. ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നു പോലും ഉറക്കം വരുത്തും.
ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഉറക്കംവരാതിരിക്കാന്‍ മുറുക്കുന്നതും ചുണ്ടിനിടയില്‍ പുകയില വയ്ക്കുന്നതും നന്നല്ല. ഉറക്കത്തിന്റെ ആലസ്യമുണ്ടായാല്‍ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം. പറ്റുമെങ്കില്‍ ഒരു കട്ടനും കുടിക്കാം.
https://www.facebook.com/Malayalivartha

























