'സ്മൂത്ത് ക്രിമിനല്‍' പോലീസ് പിടിയിലായി!

കൊല്ലം അഞ്ചാലുംമൂടില്‍ സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദത്തിലും മിന്നല്‍ വേഗത്തിലും പറന്നിരുന്ന ബൈക്ക് ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ഇന്നലെ പൊലീസ് കസ്റ്റഡിയിലായി. 3 ലക്ഷത്തോളം രൂപ വിലവരുന്ന ന്യൂജന്‍ ബൈക്കിന്റെ പേരുമാറ്റി സ്മൂത്ത് ക്രിമിനല്‍ എന്നാണ് പേരു നല്‍കിയിട്ടുള്ളത്.
അപകടകരമാം വിധം വാഹനം ഓടിച്ചതിനും അപകടത്തിനിടയാക്കും വിധം വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും ബൈക്ക് ഉപയോഗിച്ചിരുന്ന കടവൂര്‍ സ്വദേശിയായ ജീനിനെതിരെ (24) അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ അകത്തേക്ക് മടക്കി വയ്ക്കാനായി കാന്തം ഘടിപ്പിച്ചിട്ടുമുണ്ട്.
ഏറെ നാളായി പൊലീസ് ഈ ബൈക്ക് തിരഞ്ഞു വരികയായിരുന്നു. സിനിമാ രംഗങ്ങളിലെ പോലെ യുവാവിന്റെ ബൈക്കിനെ പിന്തുടര്‍ന്നു പൊലീസ് വാഹനം കുറുകെ നിര്‍ത്തി കയ്യോടെ പൊക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുഴുവന്‍ പാര്‍ട്‌സും രൂപമാറ്റം വരുത്തിയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്നും വിവരം മോട്ടര്‍ വാഹനവകുപ്പിനും കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























