കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം-ചെങ്കോട്ട പാതയില്‍ 2 മണിക്കൂര്‍ ഗതാഗതം മുടങ്ങി

തെന്മലയ്ക്കടുത്ത് ഇന്നലെ രാവിലെ 7-ന് തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കു വന്ന കണ്ടെയ്‌നര്‍ ലോറി ഡാം വളവില്‍ അപകടത്തില്‍പ്പെട്ടു.
തെന്മലയില്‍നിന്നു ഡാമിലേക്കുള്ള പാതയിലെ രണ്ടാം വളവ് തിരിയാതെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കണ്ടെയ്‌നറിനു പിന്നിലെത്തിയ മറ്റൊരു ലോറി വളവ് തിരിയാന്‍ സാധിക്കാതെ റോഡിനു കുറുകെ നിന്നതോടെ തിരുവനന്തപുരം -ചെങ്കോട്ട പാതയില്‍ ഗതാഗതം 2 മണിക്കൂറോളം മുടങ്ങി.
ദേശീയപാതയില്‍ നാല്‍പതാം മൈലില്‍ കലുങ്ക് പണിക്കായി ഗതാഗതം നിരോധിച്ചതിനാല്‍ ഡാം വഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വാഹനം അപകടത്തില്‍പ്പെട്ടിട്ടും 100 മീറ്റര്‍ അകലെയുള്ള തെന്മല പൊലീസ് സ്റ്റേഷനില്‍നിന്ന് ആരും എത്തിയില്ല. അപകടവിവരം അറിഞ്ഞില്ലെന്ന മറുപടിയാണു ലഭിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ഒന്നര മണിക്കൂറിനു ശേഷം ഇവ മാറ്റിയ ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.
https://www.facebook.com/Malayalivartha

























