ഈ മാഷ് സ്കൂളിൽ നിന്നും പടിയിറങ്ങുമ്പോൾ; നാല് വിദ്യാർത്ഥികൾക്ക് ചുണ്ടിൽ പുഞ്ചിരി; കുട്ടികളെ മനസിലാക്കാൻ ചില അധ്യാപകർക്കേ കഴിയൂ

ചില അധ്യാപകർ പഠിപ്പിക്കുക മാത്രമല്ല മാതൃകയും കാണിച്ച് തരും. ജീവിതത്തിൽ പകർത്തേണ്ടുന്ന മാതൃക. അത്തരത്തിൽ ഒരു മാതൃക കാട്ടി തരുകയാണ്. അധ്യാപക ജീവിതത്തിൽ നിന്നും രാജൻ മാഷ് പടിയിറങ്ങുമ്പോൾ വെറുതെ ഒരു പടിയിറക്കം അദ്ദേഹം ആഗ്രഹിക്കുന്നില്ല നാലുവിദ്യാർഥികൾക്ക് വീടുവെക്കാൻ ഭൂമിനല്കിക്കൊണ്ടായിരുന്നു അദ്ദേഹം പടിയിറങ്ങുന്നത്. 1987-ലാണ് ഇദ്ദേഹം ഗണിതാധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. വിദ്യാർഥിയുടെ ഉള്ളറിയുകയെന്ന അധ്യാപകന്റെ ധർമവും കർമവും തിരിച്ചറിഞ്ഞതാണ് ഈ നന്മ ചെയ്യാൻ കാരണം. മൂന്നരപ്പതിറ്റാണ്ട് നീണ്ട അധ്യാപകജീവിതത്തിലെ നേരനുഭവങ്ങളെ സാക്ഷിയാക്കിയാണ് അദ്ദേഹം , നാല് സ്കൂളുകളിലെ ഓരോ വിദ്യാർഥിയെ കണ്ടെത്തിയതും ഭൂമി നൽകാൻ മയ്യിൽ കയരളം ഒറപ്പടിയിലെ ’സബർമതി’യിൽ കെ.സി.രാജൻ തീരുമാനമെടുത്തതും. പുഴാതി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിക്കുന്ന രാജന്റെ ഈ നല്ല മനസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്ഥലം കിട്ടുന്ന കുട്ടികൾക്ക് വീടെടുക്കാൻ സഹായം നൽകാൻ ബന്ധുക്കളും സുഹൃത്തുക്കളും കെ.പി.എസ്.ടി.എ.യും മുന്നോട്ടുവരികയും കൂടിയയായപ്പോൾ കാര്യങ്ങൾ എല്ലാം ശെരിയായി . നാലുപേർക്കും ഓരോലക്ഷം രൂപ ആദ്യഘട്ടമായി നൽകുകയാണ് ആദ്യത്തെ പദ്ധതി . ഇതിൽ രണ്ടുലക്ഷം രൂപ കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയും ബാക്കി തുക രാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നും നൽകുകയാണ് ചെയ്യുന്നത് .
“ക്ലാസിൽ യൂണിഫോമിട്ട് ചിരിച്ചുനില്ക്കുന്ന പല വിദ്യാർഥികളുടെയും ഉള്ളിൽ കരയുന്ന മനസ്സും ദുരിതംനിറഞ്ഞ ജീവിതവുമുണ്ടാകാം എന്ന് ആ അധ്യാപകൻ തിരിച്ചറിഞ്ഞു. അത് കണ്ടെത്തുകയാണ് ഒരധ്യാപകന്റെ കർമം എന്നും അദ്ദേഹത്തിന് മനസിലായി. അതിനെനിക്ക് കഴിഞ്ഞുവെന്ന് തോന്നുന്നു. അവർക്ക് ചുമരിന്റെയും ചുമലിന്റെയും സുരക്ഷിതത്വം നല്കാനാണ് ശ്രമിച്ചത്...” -സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ രാജൻ പറയുന്നു. എട്ടാംതരത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയുടെ നീണ്ട അവധി ശ്രദ്ധയിൽപ്പെട്ടതാണ് സംഭവങ്ങൾക്ക് തുടക്കമയത് . കാര്യമന്വേഷിച്ചപ്പോൾ അടച്ചുറപ്പുള്ള വീടുപോലും ആ കുട്ടിക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് നിർധനരായ നാല് വിദ്യാർഥികളെ കണ്ടെത്തി വീടുവെക്കാൻ ഭൂമി നല്കാനുള്ള തീരുമാനത്തിലെത്തിക്കുകയായിരുന്നു . മുല്ലക്കൊടി ഹരിജൻ കോളനിക്ക് സമീപമുള്ള 23 സെന്റ് സ്ഥലമായിരുന്നു ഇതിനായി അദ്ദേഹം നീക്കിവെച്ചതും . അർഹരായവരെ കണ്ടെത്തുന്നതിന് അധ്യാപികയായ ഭാര്യ ഇ.കെ.രതിയും സഹോദരങ്ങളായ കെ.സി.ഗണേശനും സതിയും ഒപ്പംനിൽക്കുകയും ചെയ്തു . അമ്മ ജാനകിയമ്മയും മകനെ അനുകൂലിക്കുകയും കോഡ് ചെയ്തതോടെ നന്മ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വർധിച്ചു . പുഴാതി ഹൈസ്‌കൂൾ, മുല്ലക്കൊടി മാപ്പിള എൽ.പി.സ്‌കൂൾ, കയരളം എ.യു.പി.സ്കൂൾ, പെരുവങ്ങൂർ എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിലെ ഓരോ വിദ്യാർഥിക്കാണ് ഭൂമിനൽകുന്നത്.
24-ന് ഉച്ചയ്ക്ക് രണ്ടിന് ഒറപ്പടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഭൂമിയുടെ രേഖകൾ കൈമാറും. വീടുനിർമാണത്തിനുള്ള പ്രാഥമികസഹായധനം കൈമാറൽ കെ.സുധാകരൻ എം.പി. നിർവഹിക്കും. കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അസോസിയേറ്റ് ജനറൽ സെക്രട്ടറിയാണ് രാജൻ. ജി.എസ്.ടി.യു.വിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മെഡിക്കൽ വിദ്യാർഥിനി അരുണിമയും എം.ടെക് വിദ്യാർഥി ജിതിൻരാജുമാണ് മക്കൾ. ഏതായാലും അദ്ദേഹത്തിന്റെ ഈ പ്രവർത്തി എല്ലാവര്ക്കും നല്ലൊരു മാതൃക തുറന്നു കൊടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























