പഴക്കട നടത്തുന്ന യുവാവിനു നേരെ ആസിഡ് ആക്രമണം

ഇന്നലെ വൈകിട്ട് അഞ്ചരയോടെ അഞ്ചല്‍ടൗണിലെ മുക്കട മുക്കില്‍ പഴക്കട നടത്തുന്ന ഉസ്മാനെ (39) ബൈക്കില്‍ എത്തിയ 3 അംഗ സംഘം ആസിഡ് എറിഞ്ഞു പരുക്കേല്‍പിച്ചു.
കണ്ണിനും മുഖത്തും ഗുരുതരമായ പരുക്കേറ്റ ഉസ്മാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരത്തെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
അടുത്ത ബന്ധുക്കളും കുളത്തൂപ്പുഴ സ്വദേശികളുമായ ഷാജഹാന്‍, നാസര്‍, നിസാര്‍ എന്നിവരാണ് ആസിഡ് എറിഞ്ഞതെന്ന് ഉസ്മാന്‍ പൊലീസിനു മൊഴി നല്‍കി.
സിഐ സി.എല്‍.സുധീറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























