മറ്റൊരു സൗമ്യയാകരുത്... ഒന്നര വയസുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്ന ശരണ്യ നാടിന്റെ ക്രൂരതയാകുമ്പോള്‍ മറ്റൊരു സൗമ്യയാകാതിരിക്കാന്‍ കരുതല്‍; ജയിലില്‍ ശരണ്യയ്ക്ക് പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും നല്‍കാന്‍ തീരുമാനം

പുരാണങ്ങളില്‍ മാത്രം കേട്ടിട്ടുള്ള കഥയാണ് കംസന്‍. വൃഷ്ണി രാജവംശത്തിലെ രാജാവായിരുന്നു കംസന്‍ ശ്രീകൃഷ്ണന്റെ മാതുലനായിരുന്നു. പിതാവായ ഉഗ്രസേനനെയും മാതാവായ പത്മാവതിയേയും ജയിലില്‍ അടച്ച് രാജ്യാവകാശം സ്വന്തമാക്കി. ദേവകിയുടെ വിവാഹഘോഷയാത്ര സമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ കൊല്ലുമെന്ന അശരീരി കേള്‍ക്കുകയുണ്ടായി. ഇതുകേട്ട കംസന്‍ ദേവകിയെ കൊല്ലാന്‍ തയ്യാറായെങ്കിലു വസുദേവരുടെ അപേക്ഷയാല്‍ ദേവകിയെ തടവിലാക്കുന്നു. കൂട്ടത്തില്‍ ഭര്‍ത്താവ് വസുദേവരേയും കംസന്‍ മഥുരയിലെ കാരാഗൃഹത്തില്‍ അടയ്ക്കുന്നു. തുടര്‍ന്ന് ദേവകി പ്രസവിച്ച കുട്ടികളെ കംസന്‍ നിഷ്‌കരുണം വധിക്കുന്നു. ഈ കുട്ടികളെയെല്ലാം നിലത്തടിച്ചാണ് കൊന്നതെന്നാണ് പറയുന്നത്. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗര്‍ഭം ദേവകിയുടെ ഉദരത്തില്‍ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ഗൃഭഛിദ്രം വന്നുവെന്ന് കംസനെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്തു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ് ഐതിഹ്യം.
ഈ പുരാണം ഓര്‍മ്മിപ്പിക്കുന്നതാണ് കണ്ണൂരില്‍ ശരണ്യ സ്വന്തം മകനെ കരിങ്കല്‍ ഭിത്തിയില്‍ അടിച്ച് കൊന്ന സംഭവം. ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തിയ്യല്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക്(22) ജയിലില്‍ പ്രത്യേക സുരക്ഷ. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല നല്‍കി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.
ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഒരുക്കാന്‍ ജയില്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതേ ജയിലില്‍ കഴിയുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പില്‍ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈയൊരവസ്ഥ ശരണ്യയ്ക്കും വരാതിരിക്കാനാണ് നോക്കുന്നത്.
കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി കടലിലെറിഞ്ഞു കൊല്ലുകയായിരുന്നു എന്ന് അമ്മ ശരണ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാന്‍ ശരണ്യ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി.
തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛന്‍ വത്സരാജ് കടലില്‍ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭര്‍ത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അവര്‍ ശരണ്യയുടെ വീട്ടില്‍ ഒരുമിച്ച് താമസിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു . പ്രണവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഒന്നരവയസുകാരന്‍ വിയാന്‍. പതുക്കെ എടുത്തപ്പോള്‍ കുഞ്ഞ് കരഞ്ഞു. അപ്പോള്‍ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടല്‍ക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടല്‍ ഭിത്തിയിലെ പാറകളില്‍ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണര്‍ത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിഞ്ഞു. വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയില്‍ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തി. ഇതാണ് വഴിത്തിരിവായത്.
https://www.facebook.com/Malayalivartha

























