മേലാല്‍ തര്‍ക്കവുമായി വരരുത്... കാലാകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒന്നാണ് ഭാഷയുടെ പേരിലുള്ള തര്‍ക്കം; ഭാഷയുടെ പേരില്‍ കലാപം പോലും നടക്കുന്ന രാജ്യത്ത് എല്ലാവരേയും ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഇന്ത്യ എന്നത് നാനത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ്. പല ഭാഷകളും സംസ്‌കാരവുമുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും ഭാഷയുടെ പേരില്‍ ഇവിടെ അക്രമം ഉണ്ടാകാറുണ്ട്. അവരവര്‍ക്ക് സ്വന്തം ഭാഷയാണ് വലുത്. എങ്കിലും പലപ്പോഴും മറ്റ് ഭാഷകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കാറുണ്ട്. ഇതിനെയെല്ലാം തുറന്ന് കാട്ടുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ രാഷ്ട്രഭാഷ പര്‍വ്വിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഭാഷയെപ്പറ്റി തുറന്ന് പറഞ്ഞത്.
എത്ര ഭാഷകള്‍ പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കുക, എല്ലാ ഭാഷകളും വിശിഷ്ടമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാതാവ്, മാതൃഭൂമി, മാതൃഭാഷ എന്നിവയുമായുള്ളത് ജൈവിക ബന്ധമാണ്. മാതൃഭാഷയിലൂടെയാണ് സ്‌നേഹവും ഭാവനയും കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഷാ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഒരു ഭാഷയും മറ്റൊന്നിന്റെ മുകളിലല്ല. മറ്റു ഭാഷാ ജനവിഭാഗങ്ങളുമായുള്ള അന്യതാബോധം ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയും.
വിവിധ ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ പൊതുവായി ഉപയോഗിക്കാനായാണ് ദേശീയ ഭാഷ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ഭാഷാ പ്രോത്സാഹനത്തിന് കേന്ദ്രസ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വെച്ച് ഗവര്‍ണര്‍ വിതരണം ചെയ്തു. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് അധ്യക്ഷത വഹിച്ചു.
പൗരത്വ നിയമ ഭേദഗതി തര്‍ക്കത്തില്‍ ഇടഞ്ഞ് നിന്ന ഗവര്‍ണര്‍ ഇപ്പോള്‍ വിവാദങ്ങളില്‍ പെടാതെ നോക്കുകയാണ്. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണറുടെ വിമര്‍ശനം. ഇത് കേരളത്തിലെ ജനങ്ങളുടെ പണമാണ്. കേരളത്തില ജനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിഭിന്നാഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രചാരണം നടത്തുന്നതിനായി പൊതുപണം വിനിയോഗിക്കുന്നത് തെറ്റാണ്. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായം. അത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിഭിന്നാഭിപ്രായം പ്രകടിപ്പിക്കാനും പ്രചാരണം നടത്താനും തെറ്റില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ വിമര്‍ശിച്ചും ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഉത്തരവാദിത്വമില്ലാത്തവരോട് പ്രതികരിക്കാന്‍ താനില്ല. പ്രതിപക്ഷം സംസാരിക്കേണ്ടത് ഭരണഘടനാ പരിധിയില്‍ നിന്നാകണം. ഇന്ത്യ ബനാനാ റിപ്പബ്ലിക്കല്ല. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ താനില്ലെന്നും ചിലത് തിരുത്തുക മാത്രമാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയിലടക്കം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ ചുമതലയാണ് താന്‍ നിര്‍വഹിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഇന്ത്യ ഒരു പോലെയാണ് കാണുന്നത്. സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നതാണ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് നല്ലതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് ശേഷം സിപിഎമ്മും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഗവര്‍ണറും വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























