കേരള സര്‍ക്കാര്‍ നിങ്ങളെ ഏറ്റെടുത്തു'' അതിഥി തൊഴിലാളികളോട് എസ് പി യതീഷ് ചന്ദ്ര ഐ പി എസ് ; എസ് പിയുടെ പ്രസംഗം അതിഥി തൊഴിലാളികള്‍ സ്വീകരിച്ചത് നിറഞ്ഞ കയ്യടികളോടെ; കണ്ണൂര്‍ ഈ കൈകളില്‍ സുരക്ഷിതം; വിവാദത്തിനു ശേഷം യതീഷ് ചന്ദ്രയുടെ മാസ്സ് എന്‍ട്രി

ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയിലൂടെ കടന്നു പോകുകയാണ് മനുഷ്യരാശി ഇപ്പോള്‍ . നമുക്ക് മുന്നില്‍ എല്ലാവരുടെയും മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ, അത് അതിജീവനമാണ്. ജനങ്ങളുടെ ജീവന്‍ കാക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുകയാണ് പൊലീസ് .അതിനുവേണ്ടിയാണവര്‍ തങ്ങളുടെ സുരക്ഷാ പോലും അവഗണിച്ച് കാക്കിയുടെ കരുതല്‍ നമുക്കായി നല്‍കുന്നത്.എന്നിട്ടും ആ യാഥാര്‍ഥ്യം കാണാതെ അവരുടെ ഓരോ സമീപനത്തിലും പിഴവുകള്‍ കണ്ടതാണ് മത്സരിക്കുകയാണ് നമ്മള്‍ .
എന്നാല്‍ ആ വിവാദങ്ങള്‍ക്കിടയിലും വീണ്ടും മാസായിരിക്കുകയാണ് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര. വളപ്പട്ടണം മേഖലയിലെ അതിഥി തൊഴിലാളികളെ പ്രത്യേക അകലത്തില്‍ വരിവരിയായി നിര്‍ത്തിയാണ് എസ്.പി നേരിട്ട് പിന്തുണ അറിയിച്ചത്. പൊലീസ് മെഗാ ഫോണിലൂടെ ഹിന്ദിയിലായിരുന്നു പ്രസംഗം. കേരള സര്‍ക്കാര്‍ നിങ്ങളെ ഏറ്റെടുത്തതായും എസ് പി അറിയിച്ചു. കയ്യടികളോടെയാണ് യതീഷ് ചന്ദ്രയുടെ പ്രസംഗത്തെ അതിഥി തൊഴിലാളികള്‍ സ്വീകരിച്ചത്.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേരിട്ട് കേട്ട് മനസിലാക്കി എന്ത് ആവശ്യം ഉണ്ടെങ്കിലും പൊലിസിനെ ബന്ധപ്പെടാനുള്ള സാഹചര്യവും യതീഷ്ചന്ദ്ര ഒരുക്കിക്കൊടുത്തു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ സ്വന്തം സംസ്ഥാനത്തേക്ക് പോകാന്‍ പറ്റാതെ കുടുങ്ങി കിടക്കുകയാണ് പതിനായിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ക്കിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി ഇളക്കി വിടാനുള്ള ശ്രമവും വ്യാപകമായിരുന്നു.
കോട്ടയത്തെ പായിപ്പാട്ട് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയതും ചിലരുടെ ഇത്തരം അജണ്ടമൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ ഇതര തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണവുമായി യതീഷ് ചന്ദ്ര എത്തിയത്. കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയില്‍ ലോക്ക് ഡൗണിന്റെ ആവശ്യകതയും എസ് പി അവരെ ബോധ്യപ്പെടുത്തി. കൂട്ടമായി തെരുവിലിറങ്ങിയാല്‍ ഈ സാഹചര്യത്തില്‍ നാടിന് ആപത്താണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇതര സംസ്ഥാന തൊഴിലാളികളോട് ആരെങ്കിലും താമസ സ്ഥലത്ത് നിന്ന് പോകാന്‍ പറയുകയോ, മറ്റൊ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെടാനും എസ് പി പറഞ്ഞിട്ടുണ്ട്. ഫോണ്‍നമ്പറുകളും കൈമാറിയിട്ടുണ്ട്. ''നിങ്ങള്‍ താമസിക്കുന്നത് വേറെ ഏതൊ നാട്ടില്‍ അല്ലെന്നും, നമ്മുടെ നാട്ടില്‍ തന്നെയാണെന്നും' യതീഷ് ചന്ദ്ര തൊഴിലാളികളെ ഓര്‍മ്മിപ്പിച്ചു. അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ അതാതു സ്ഥലങ്ങളില്‍ പഞ്ചായത്തുകളിലൂടെ ലഭ്യമാവുമെന്നും എസ് പി അറിയിച്ചു. തങ്ങള്‍ക്ക് ഇനി എങ്ങോട്ടും പോകെണ്ടെന്നാണ് യതീഷ് ചന്ദ്രയുടെ പ്രസംഗത്തിന് ശേഷം പല അതിഥി തൊഴിലാളികളും പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ, ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് ആളുകളെ ഏത്തമിടുവിച്ച സംഭവത്തില്‍ വിവാദ നായകനായിരുന്നു യതീഷ് ചന്ദ്ര. മനുഷ്യാവകാശ കമ്മീഷന്‍ ഏകപക്ഷീയമായി കേസെടുക്കുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ ഈ സംഭവത്തിലും പൊതു സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
ഏത്തമിടീല്‍ തെറ്റുതന്നെയാണ്.. സമ്മതിച്ചു.ഫ്യൂഡല്‍ മാടമ്പിത്തരമാണ്..പക്ഷെ ഇങ്ങനെയൊക്കെ പറയാന്‍ മനുഷ്യ ജീവന്‍ ബാക്കിയുണ്ടായിട്ട് വേണ്ടേ..പക്ഷെ,ലോകം മുഴുവനും മരണവുമായി പോരാട്ടം നടത്തവെ, കോവിഡിനെ പ്രതിരോധിക്കാന്‍ കേരളം പെടാപ്പാട് പെടവേ... സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകള്‍ക്കും ,തന്റെയും കുടുംബത്തിന്റേയും.. നാടിന്‍േറയും നാട്ടുകാരുടേയും ഒക്കെ ജീവനും പുല്ലുവില കല്‍പ്പിച്ച് ഇറങ്ങി നടക്കുന്നവരോട്എന്ത് സമീപനമാണ് പോലീസ് സ്വീകരിക്കേണ്ടത്...ലോക് ഡൗണ്‍ ദിവസങ്ങള്‍ പിന്നിട്ടു ... ഇത്രയും ദിവസം പോലീസ് കെഞ്ചിപ്പറഞ്ഞു നോക്കി... യാചിച്ചു.. ഉപദേശിച്ചു.. എന്നിട്ടുംഇപ്പോഴും ഇറങ്ങി നടക്കുന്നവരെ എന്തു ചെയ്യണമായിരുന്നു... അടിച്ചാല്‍ കുറ്റം.. എല്ലാം വീട്ടിലെത്തിക്കാം എന്നു സര്‍ക്കാര്‍ പറയുന്നു.. പല വീടുകളിലും പോലീസുകാര്‍ നേരിട്ടു അവശ്യ വസ്തുക്കള്‍ എത്തിക്കുന്ന കാഴ്ചകള്‍ നാം കാണുന്നുണ്ട്. എന്നിട്ടും അനാവശ്യമായി ,മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ജനങ്ങള്‍ ഇറങ്ങി നടക്കുന്നത് എന്തിനാണ്... ദിവസവും ആയിരത്തിലധികം കേസുകളാണ് ചാര്‍ജ്ജ് ചെയ്തത്..ഉപദേശിച്ചു.. യാചിച്ചു... പോലീസും മനുഷ്യരാണ്... അവരുടെ ജീവനും വിലയുണ്ട്.. ലോക് ഡൗണ്‍ എന്നാല്‍ വീടിനകത്തിരിക്കലാണ്... പലരും ഇറങ്ങുന്നത് അനാവശ്യമായാണ് എന്ന് എല്ലാവര്‍ക്കും അറിയാം... പിന്നെന്താണ് പോലീസ് ചെയ്യേണ്ടത്.
ഏത്തമിടുവിക്കല്‍ സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിയോട് മുഖ്യമന്ത്രിയും റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. . ഏത്തമിടുവിക്കല്‍ സര്‍ക്കാറിന് അവമതിപ്പുണ്ടാക്കി എന്ന പ്രചരണത്തിനുള്ള മറുപടി കൂടിയാണിപ്പോള്‍ എസ് പിയുടെ മാസ് എന്‍ട്രിഎന്ന് പറയാതെ വയ്യ.. കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളെ എങ്ങനെ മെരുക്കും എന്ന് ആലോചിക്കുന്ന സര്‍ക്കാറിന് കണ്ണൂരിലെ എസ് പിയുടെ ഇടപെടല്‍ വലിയ ആശ്വാസമായിരിക്കുകയാണ്. മറ്റ് ജില്ലകളിലും ഇതേ മോഡല്‍ ബോധവല്‍ക്കരണമാണ് പൊലീസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha

























