സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്

കോർപ്പറേഷനിലെ വ്യാജ ഒപ്പ് വിവാദത്തിൽ പോര് തുടരുകയാണ് . സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് കാട്ടി മേയർ വി വി രാജേഷ് പൊലീസിന് പരാതി നൽകുകയുണ്ടായി. ഭരണം നഷ്ടപ്പെട്ട പരിഭ്രാന്തിയും അധികാരത്തോടുള്ള ആർത്തി മൂത്ത് ഭ്രാന്തായ അവസ്ഥയിലുമാണ് എൽഡിഎഫെന്നും മേയർ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്നായിരുന്നു എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക് നൽകിയ മറുപടി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ;
https://www.facebook.com/Malayalivartha

























