കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 59 പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം... വരും ദിവസങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കാനൊരുങ്ങി പോലീസ്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 59 പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വരും ദിവസങ്ങളില്‍ നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ആണ് പോലീസിന്റെ തീരുമാനം
ഇന്നലെ മലപ്പുറം ജില്ലയില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും കുടി പൊലീസ് പിടിച്ചെടുത്തു ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 267 ആയി. 387 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 42 വാഹനങ്ങളും പിടിച്ചെടുത്തു.
കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ആരോഗ്യ ജാഗ്രത ലംഘിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിനും ഇന്നലെ 39 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ ഇതുവരെ 257 കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
എന്നാല്‍ നിലമ്പൂരില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ ട്രെയിന്‍ ഉണ്ട് എന്ന് സോഷ്യല്‍ മീഡിയയില്‍
വ്യാജ പ്രചരണം നടത്തിയ എടവണ്ണ തുവക്കാട് സ്വദേശി സാക്കിറിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളില്‍ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകളും കൊറിയര്‍ സര്‍വീസുക്കളും അവശ്യ സര്‍വീസ് ആയി കണക്കിലെടുത്ത് രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനും ജില്ലാ ഭരണകൂടം അനുമതി നല്‍കി.
ജില്ലയില്‍ നിരോധനാജ്ഞ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പൊതുജങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് കുറഞ്ഞത് പോലീസിന് വലിയ ആശ്വാസമായി
https://www.facebook.com/Malayalivartha

























