ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പെന്‍ഷന്‍ വാങ്ങാനായി ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്... ബാങ്കുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കും ഉണ്ടായാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

പെന്‍ഷന്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ വന്‍ നിരയാണ് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ട് മാസത്തെ പെന്‍ഷനുകളാണ് ബാങ്കുകള്‍ വഴി വിതരണം ചെയ്തിരിക്കുന്നത്.ബാങ്കുകള്‍ക്ക് മുന്നില്‍ തിക്കും തിരക്കും ഉണ്ടായാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
പെന്‍ഷന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും. പെന്‍ഷന്‍ വിതരണത്തിന് മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha

























